Reduce Body Fat : ഇന്നത്തെ സമൂഹത്തിൽ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം പ്രധാനമായിട്ടും ഇതൊരു അനാരോഗ്യകരമായിട്ടുള്ള ശാരീരിക അവസ്ഥയുടെ ലക്ഷണമാണ്. ഭക്ഷണശീലനത്തിന്റെ മാറ്റംകൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുംകൃത്യമായ വ്യായാമമില്ലായ്മ കൊണ്ടും ആണ് പ്രധാനമായിട്ടും ആളുകൾക്ക് പൊണ്ണത്തടി ഉണ്ടാകുന്നത്.മാത്രമല്ല ചില വ്യക്തികൾക്ക് ഇത് പാരമ്പര്യമായും ഉണ്ടാകാറുണ്ട് എങ്കിൽ തന്നെയും അതിനെ നമുക്ക് കൃത്യമായ വ്യായാമത്തിലൂടെ മാറ്റാൻ സാധിക്കും.
എന്നാൽ മറ്റു പല വ്യക്തികൾക്ക് പല അസുഖങ്ങളുടെ ഭാഗമായിട്ടും അമിതവണ്ണം ഉണ്ടാകാൻ പ്രധാനമായി തൈറോയ്ഡ് രോഗങ്ങൾ ഹോർമോൺ ഇൻ ബാലൻസ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പിസിഒഡി പോലെയുള്ള പ്രശ്നങ്ങൾ. ഇതെല്ലാം കാരണം പൊണ്ണത്തടി ഉണ്ടാകാം മാത്രമല്ല വിഷാദരോഗത്തിന്റെ ഭാഗമായും സംഭവിക്കാറുണ്ട്. ഇങ്ങനെയുള്ളവർ കൃത്യമായ ആഹാരശീലം കൃത്യമായ വ്യായാമംഎന്നിവയിലൂടെ എല്ലാം ഇത് മാറ്റാൻ സാധിക്കുന്നതാണ്.
രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുകയും വ്യായാമം ചെയ്യുകയും ലോ കാലറിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുക പകലുറങ്ങാതിരിക്കുക രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക രാത്രി സമയത്ത് ലഘു ആയിട്ടുള്ള പെട്ടെന്ന് ദഹിക്കുന്ന ആഹാരം കഴിക്കുക ഉറങ്ങുന്നതിന്റെ മൂന്നു മണിക്കൂർ മുൻപെങ്കിലും ആഹാരം കഴിച്ചിരിക്കേണ്ടതാണ്. അതുപോലെ ദിവസത്തിൽ വെള്ളം അമിതമായി കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അമിതവണ്ണം മറ്റുപല രോഗങ്ങളിലേക്ക് വഴി വയ്ക്കാറുണ്ട് പ്രമേഹരോഗം കൊളസ്ട്രോള് രക്തസമ്മർദ്ദം പക്ഷാഘാതം എന്തിനു പറയുന്നു വന്ധ്യതയിലേക്ക് വരെ കാരണമാകാം. പല പ്രായമായവരിൽ സന്ധിവേദന മുട്ടുവേദന എന്നിവയെല്ലാം ഉണ്ടാകും. ഇങ്ങനെയുള്ളവർ കഴിക്കുന്ന ഭക്ഷണത്തിൽ മധുരം ഒഴിവാക്കുക കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക. എണ്ണയിൽ പൊരിച്ചതും വറുത്തതും ആയിട്ടുള്ള ആഹാരങ്ങൾ ഒഴിവാക്കുക. ഒരു ഡോക്ടറെ കണ്ട് ഡോക്ടർ പറയുന്ന രീതിയിലുള്ള ഡയറ്റ് ഫോളോ ചെയ്താൽ ഈ പ്രശ്നത്തിൽ എളുപ്പമാക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.