Reduce Foot Pain : പ്രധാനമായും സ്ത്രീകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഉപ്പൂറ്റി വേദന. അതുമായി ബന്ധപ്പെട്ട കാലിനും കയ്യിനും ഉണ്ടാകുന്ന തരിപ്പ് എന്നിവയെല്ലാം. നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് നമ്മുടെ ഉപ്പൂറ്റിയാണ്. നമ്മുടെ കാലിന്റെ ഉപ്പൂറ്റിയെ പെരുവിരലും ആയി ബന്ധിപ്പിക്കുന്ന ഒരുപാട ഉണ്ട്. അവിടെ ഉണ്ടാകുന്ന നീർക്കെട്ട് വേദന ഉണ്ടാകാൻ കാരണമാകുന്നു. രണ്ടാമത്തെ കാരണമായി പറയുന്നത് ഉപ്പൂറ്റിയുടെ ഭാഗത്തുണ്ടാകുന്ന എല്ലുകൾക്ക് സംഭവിക്കുന്ന തീരുമാനം. അതുപോലെ ചെറിയ മുള്ളുപോലെ എല്ല് വളർച്ച ഉണ്ടാവുക.
ഈ രണ്ടു കാരണങ്ങൾ കൊണ്ട് പ്രധാനമായും ഉണ്ടാകാം. ഇതിന്റെ കൂടെ തന്നെ അമിതമായ വണ്ണം ശരീരഭാരം കൂടുമ്പോൾ കാലുകൾക്ക് താങ്ങാൻ പറ്റാതെ വരുമ്പോൾ ഉണ്ടാകുന്ന വേദന. അതുപോലെ കായികതാരങ്ങൾക്കും വേദന ഉണ്ടാകും. അതുപോലെ തന്നെ ഒരുപാട് തണുപ്പിനോട് ഇടപഴകേണ്ടി വരുമ്പോഴും കാലിന് വേദന ഉണ്ടാകും. ആ ഇന്നത്തെ കാലത്ത് കൂടുതൽ വീടുകളിലും മാർബിൾ ടൈൽസ് എന്നിവയാണല്ലോ നിലത്ത് പതിക്കുന്നത് അതിൽ നിന്നുള്ള തണുപ്പ് കാലിൽ തട്ടിയും വേദന ഉണ്ടാകും.
മറ്റൊരു കാരണം കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ഇതിന് പ്രധാന കാരണമാണ് മദ്യപാന പുകവലി എന്നിവ. മറ്റൊരു കാരണമായി പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പിന്റെതായിരിക്കും. പോലെ നിന്ന് ജോലി ചെയ്യുന്നവർക്ക് തൈറോയ്ഡ് അസുഖമുള്ളവർക്ക് പ്രമേഹരോഗികൾക്ക് എല്ലാം ഈ അസുഖം കണ്ട് വരും.ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടി യഥാർത്ഥ രോഗകാരണം കണ്ടിട്ട് ചികിത്സ നടത്തുക അല്ലാത്തപക്ഷം വീട്ടിൽ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ പറയാം. ഒന്നാമത്തേത് കുറച്ച് ഐസ്ക്യൂബ് പൊടിച്ച് തുണിയിലാക്കിയതിനു ശേഷം വേദനയുള്ള ഭാഗത്ത് വയ്ക്കുക.
രണ്ടാമതായി രണ്ട് പാത്രങ്ങളെ വെള്ളമെടുത്തു ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളവും ഒരു പാത്രത്തിൽ തണുത്ത വെള്ളവും എടുക്കുക ശേഷം മാറി മാറി 15 സെക്കൻഡ് വീതം ഈ വെള്ളത്തിൽ വെച്ചുകൊടുക്കുക. മറ്റൊരു മാർഗം കാലുകൾക്ക് ചെറിയ മസാജ് ചെയ്തു കൊടുക്കുക പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ എല്ലാം കാലുകൾ ചെറുതായി മടക്കി നിവർത്തിയതിനു ശേഷം എഴുന്നേൽക്കുക. അതുപോലെ എല്ലുകൾക്ക് ബലം ഉണ്ടാക്കുന്ന തരത്തിൽ പ്രോട്ടീൻ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയിലൂടെ എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.