മുട്ട് വേദനയും കാലിൽ ഉണ്ടാകുന്ന നീരും ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാൻ തുളസിയുടെ നീര് ഇതുപോലെ ചെയ്യൂ. | Reduce Knee Pain Tip

Reduce Knee Pain Tip : സന്ധിവാതം എന്ന അസുഖം സാധാരണ പ്രായമാകുമ്പോഴായിരിക്കും പലർക്കും കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ അതിനു മുൻപ് തന്നെ ആളുകൾക്ക് സന്ധിവാതം അസുഖങ്ങളെല്ലാം കണ്ടുവരുന്നുണ്ട്. കൂടുതലായിട്ടും സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത് ആർത്തവവിരാമത്തിനുശേഷം കൂടുതൽ സ്ത്രീകളിലും കണ്ടു വരാറുണ്ട്. കൃത്യമായ വ്യായാമം ഇല്ലാത്തതുകൊണ്ടും ശരീരത്തിൽ ആവശ്യമായിട്ടുള്ള പോഷകങ്ങളുടെ അഭാവം കൊണ്ടും ആണ് കൂടുതലായിട്ടും ഈ പ്രശ്നം ഉണ്ടാകാനുള്ള കാരണം.

പോലെ കൂടുതൽ സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അതുപോലെ ശരീരത്തിന് ആവശ്യത്തിനുള്ള കാൽസ്യം ഇല്ലാതെ വരികയും പല അപകടങ്ങൾ സംഭവിക്കുന്നതിന്റെ ഫലമായിട്ടും ഉണ്ടാകാറുണ്ട് അതുപോലെ പാരമ്പര്യമായിട്ടും ഉണ്ടാകാറുണ്ട്. കഴുത്തിന്റെ ഭാഗത്തുള്ള ജോയിന്റുകളിലും കാൽമുട്ടുകളിലും നട്ടെല്ലിലും അരക്കെട്ടിലും ആയിരിക്കും വേദനകൾ അനുഭവപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് നടക്കുമ്പോൾ വളരെ ബുദ്ധിമുട്ട് പടികൾ കയറിയിറങ്ങുമ്പോൾ ബുദ്ധിമുട്ട് വേദന. കുറെ നടന്നു കഴിയുമ്പോൾ മുട്ടിന്റെ ഉള്ളിൽ നിന്നും ചെറിയ ശബ്ദങ്ങൾ ഉണ്ടാകാം.

നീര് ഉണ്ടാകും ചിലപ്പോൾ സന്ധി ഭാഗത്ത് കളർ വ്യത്യാസമുണ്ടാകും ചൂട് ഉണ്ടാകും ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനുവേണ്ടി നമ്മൾ ഭക്ഷണത്തിൽ കൂടുതലായിട്ടും പ്രോട്ടീൻ ഉൾപ്പെടുത്തണം അതുപോലെ കാബേജ് കഴിക്കുന്നതിലൂടെ നീർക്കെട്ട് കുറയ്ക്കാൻ സാധിക്കും. അതുപോലെ കാബേജിന്റെ ഇലകൾ രാത്രിയിൽ എവിടെയാണോ വേദന അനുഭവപ്പെടുന്നത് ആ ഭാഗത്ത് ഒരു തുണി ഉപയോഗിച്ച് കൊണ്ട് കെട്ടിവയ്ക്കുന്നത് നീര് കുറയാൻ സഹായിക്കും.

അതുപോലെ ചെറിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഒമേഗ ത്രി ലഭിക്കുന്നതാണ്. ഇതെല്ലാം തന്നെ സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ പരമാവധി കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നു. അതുപോലെ തന്നെ തുളസിയുടെ നീര് വേദനയുണ്ടാകുന്ന സമയത്തും നീര് വയ്ക്കുന്ന സമയത്തും അരച്ച് തേക്കുന്നത് വേദന കുറയ്ക്കാനും സഹായിക്കുന്നതാണ്. ഇതുപോലെ ചെയ്തിട്ടും പ്രത്യേകിച്ച് കുറവ് തോന്നുന്നില്ല എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കേണ്ടതുമാണ്.

One thought on “മുട്ട് വേദനയും കാലിൽ ഉണ്ടാകുന്ന നീരും ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാൻ തുളസിയുടെ നീര് ഇതുപോലെ ചെയ്യൂ. | Reduce Knee Pain Tip

Leave a Reply

Your email address will not be published. Required fields are marked *