Remove Ring Worm : ഏത് പ്രായക്കാരിലും വരുന്ന ഒരു അസുഖമാണ് ഫംഗൽ ഇൻഫെക്ഷൻ. അതിന് പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിയിൽ വരുന്ന മാറ്റമാണ്. രോഗപ്രതിരോധശേഷി വല്ലാതെ കുറയുന്നു ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് ഫംഗൽ ഇൻഫെക്ഷനുകൾ അനിയന്ത്രിതമായിട്ട് ശരീരത്തിൽ വർദ്ധിക്കും. നമ്മുടെ ശരീരത്തിനും അകത്തും പുറത്തുമായിട്ട് ഫംഗലുകൾ ഉണ്ട് എന്നാൽ അത് അനിയന്ത്രിതമായി കൂടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
പ്രമേഹം തൈറോയിഡ് ഇങ്ങനെയുള്ള അസുഖം ഉള്ളവരിലെ രോഗപ്രതിരോധശേഷി കുറവായതുകൊണ്ട് ഫംഗൽ ഇൻഫെക്ഷനുകൾ കാണാറുണ്ട്. ആന്റിബയോട്ടിക്കുകൾ അമിതമായ കഴിക്കുന്ന ആളുകൾക്ക് ഇതുപോലെ വരാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ തന്നെ ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയിട്ടും ചിലപ്പോൾ ഫംഗൽ ഇൻഫെക്ഷനുകൾ കണ്ടു വരാറുണ്ട്.
എന്നാൽ ഇതിന്റെ കൂടുതലും രോഗം വരാനുള്ള കാരണം വൃത്തിയില്ലായ്മ മാത്രമാണ്. നമ്മുടെ ശരീരം വൃത്തിയോടെ കാത്തുസൂക്ഷിച്ചില്ലെങ്കിൽ ഫംഗൽ ഇൻഫെക്ഷനുകൾ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത് പ്രധാനമായും കാണുന്നത് ചിലപ്പോൾ വട്ടത്തിൽ വന്നുതുടങ്ങിയ പിന്നീട് സ്പ്രെഡ് ആയി പോകുന്ന തരത്തിൽ ആയിരിക്കും .
ചിലപ്പോൾ ചെറിയ കുരുക്കൾ പോലെ കാണപ്പെടും ചിലപ്പോൾ വലിയ തിണർപ്പുകൾ പോലെ ആയിരിക്കും കാണുന്നത്. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന ശീലം ഉണ്ടെങ്കിൽ അവർക്കും പെട്ടെന്ന് തന്നെ ഫംഗൽ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്. അതുപോലെ ശരീരത്തിന്റെ മടക്ക് വരുന്ന ഭാഗങ്ങൾ വളരെ വൃത്തിയോടെ സംരക്ഷിക്കേണ്ടതാണ്. കൂടുതൽ നമ്മൾ സ്വയംവൃത്തി നോക്കുകയാണെങ്കിൽ ഇത് വരാതെ ശ്രദ്ധിക്കാൻ പറ്റും അല്ലാത്തപക്ഷം ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടത് തന്നെയാണ്.