പല സ്ഥലങ്ങളിലും കൊതുകളുടെ ശല്യം വളരെ രൂക്ഷമായി അനുഭവപ്പെടാറുണ്ട്. വൈകുന്നേരം ആവുമ്പോഴേക്കും എല്ലാ വീടുകളിലും തന്നെ കൊതുകുകൾ വന്നു പൊതിയും. ഇല്ലാതാക്കുന്നതിന് വേണ്ടിയും വീട്ടിൽ നിന്ന് ഓടിക്കുന്നതിന് വേണ്ടിയും നിരവധി സാധനങ്ങൾ എന്ന് നമ്മുടെ വിപണികളിൽ ലഭ്യമാണ്. അവയെല്ലാം തന്നെ നമ്മൾ മാറിമാറി ഉപയോഗിക്കുകയും ചെയ്യും .
എന്നാൽ കൂടുതൽമരുന്നുകളും തന്നെ നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന തരത്തിലുള്ളതാണ്. ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം അത്തരത്തിലുള്ള വസ്തുക്കൾ നമുക്ക് കത്തിച്ചു വയ്ക്കുന്നത് ഒട്ടും ധൈര്യം തരുന്നതല്ല. അതുകൊണ്ടുതന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗം ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ ഒരു സവാള എടുക്കുക.
ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം വെള്ളമൊന്നും ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു അരിപ്പ കൊണ്ട് അരിച്ച് അതിന്റെ നീര് മാത്രം ഒരു ഗ്ലാസ്സിലേക്ക് പകർത്തി വയ്ക്കുക. സവാളയുടെ നീരിലേക്ക് ഒന്നോ രണ്ടോ കർപ്പൂരം പൊടിച്ചത് ചേർക്കുക. അതോടൊപ്പം തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ വേപ്പെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
അതിനുശേഷം ഈ ഗ്ലാസ് അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചുകൊണ്ട് പൊതിഞ്ഞു വയ്ക്കുക. അതിനു നടുവിലായി ചെറിയ ഹോളി ഇട്ടതിനുശേഷം ഒരു തിരി അതിലേക്ക് ഇറക്കി വയ്ക്കുക. നനച്ച് എടുക്കുക ശേഷം കത്തിക്കുക. സന്ധ്യ സമയങ്ങളിൽ കൊതുക് വരുന്ന നേരങ്ങളിൽ എല്ലാം തന്നെ ഇത് വീട്ടിൽ കത്തിച്ചു വയ്ക്കൂ ഇതിന്റെ മണം ദൂരെ നിന്ന് പോലും ഓടിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Grandmother tips