വീട്ടിൽ എലികൾ ഉണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാ വീട്ടമ്മമാർക്കും അറിയാം അടുക്കളയിൽ ഒരു സാധനം പോലും വയ്ക്കാൻ സാധിക്കില്ല അവയെല്ലാം തന്നെ എലികൾ നശിപ്പിച്ചു കളയും കൂടാതെ ആഹാരപദാർത്ഥങ്ങൾ എല്ലാം കേടാക്കുകയും അതുമൂലം നമുക്ക് അസുഖങ്ങൾ പടർന്നു പിടിക്കുകയും ചെയ്യും. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് എലികളെ.
വീട്ടിൽ ഒരിക്കൽ എലികൾ വന്നാൽ അവയെ പിന്നീട് ഓടിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ ഇവയെ ഓടിച്ചു കളയേണ്ടത് നമ്മുടെ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ എലികളെ ഓടിക്കാനായി നമുക്കൊരു പുതിയ മാർഗം ചെയ്തു നോക്കിയാലോ. അതിനായി ആദ്യം തന്നെ മൂന്ന് ടീസ്പൂൺ ഗോതമ്പുപൊടി എടുക്കുക .
അതിലേക്ക് ഒന്നോ രണ്ടോ പാരസെറ്റമോൾ നല്ലതുപോലെ പൊടിച്ച് ചേർക്കുക. ശേഷം എല്ലാം മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ ചപ്പാത്തി മാവ് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഗോതമ്പ് പൊടിയുടെ മണം ഏലികൾക്ക് ഇഷ്ടം ആയതുകൊണ്ട് തന്നെ ഇവ ആകർഷിക്കപ്പെടും.
അതിനുശേഷം ഈ ചെറിയ ഉണ്ടകൾ ഓരോന്നും ഇനികൾ വരുന്ന ഭാഗത്ത് വെച്ച് കൊടുക്കുക ഇവ കഴിക്കുന്നതോടെ എലികൾ ചത്തു പോകുന്നതായിരിക്കും. ഇത്രയും എളുപ്പത്തിലുള്ള മാർഗം വേറെ ഉണ്ടാകില്ല എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. എലികൾ ഇനി വീടിന്റെ പരിസരത്തുപോലും വരില്ല. ഈ അത്ഭുതകരമായ ടിപ്പ് ചെയ്തു നോക്കാൻ മറക്കല്ലേ. Credit : Grandmother tips