Removing Tip For Ringworm : നമ്മുടെ ശരീരത്തിലെ അസുഖം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളാണ് ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്. സാധാരണ ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇതുപോലെയുള്ള അസുഖങ്ങൾ നമ്മുടെ ശരീരത്തിൽ വരാറുള്ളത്. ഇത് ഒരു പകർച്ചയുടെ ഭാഗമായി മാത്രം വരുന്നതാണ്. ഒന്നാമത്തെ സമ്പർക്കം മൂലം ഉണ്ടാകാം അതുപോലെ തന്നെ ഇതുപോലെ അസുഖമുള്ള ഒരാളെ നമ്മൾ തൊടുന്നത് മൂലം ഉണ്ടാകാം. അതുപോലെ നിങ്ങളുടെ ശരീരത്തിൽ ഒരു ഭാഗത്ത് ചൊറിച്ചിൽ ഉണ്ടെങ്കിൽ അവിടെ ചൊറിയുന്നത് മൂലം മറ്റു പല ഭാഗങ്ങളിലേക്കും നിങ്ങൾക്ക് പകരാം.
രണ്ടാമത്തെ കാരണം നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്നും പകരം തുണി ബെഡ്ഷീറ്റ് ബ്ലാങ്കറ്റ് അവർ ടവൽ സോപ്പ് സോക്സ് ഷൂസ് തുടങ്ങിയ പല രീതിയിലുള്ള നമ്മൾ സ്വകാര്യമായി ഉപയോഗിക്കുന്ന സാധനങ്ങളിൽ നിന്നും മറ്റുള്ളവർക്ക് കൊടുക്കുന്നതിലൂടെ നമുക്ക് പകരാം. നമ്മുടെ ശരീരത്തിൽ വട്ടത്തിൽ ചുവന്ന കാണുന്നതാണ് വട്ടച്ചൊറി അസഹനീയമായി ചൊറിച്ചിൽ ആയിരിക്കും ഉണ്ടാകുന്നത് മാത്രമല്ല വട്ടത്തിന്റെ അരികിൽ മുഴുവൻ ചുവന്ന തടുത്ത് നിൽക്കുകയും ചെയ്യും.
ഇതിനു പരിഹാരം ആയിട്ട് ആന്റിഫങ്കൽ ഗുളികകളോ അല്ലെങ്കിൽ ഓയിൽ മെന്റുകളോഉപയോഗിച്ചാൽ പൂർണ്ണമായും ഇതിനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതേയുള്ളൂ. എന്നാൽ ഇതിനെ സ്വയം ചികിത്സ നടത്താതിരിക്കുക. ഇത് വരാതിരിക്കാൻ വേണ്ടിയും വന്നു കഴിഞ്ഞാൽ പെട്ടെന്ന് മാറാൻ വേണ്ടിയിട്ടും ഉള്ള കാര്യങ്ങളാണ് പറയാൻ പോകുന്നത് കൂടുതലായും നമ്മൾ മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വീട്ടിൽ ഒരാൾക്ക് ഈ അസുഖം ഉണ്ടെങ്കിൽ അവരുടെ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക മാത്രമല്ല പേഴ്സണൽ ഹൈജീൻ നമ്മൾ ശ്രദ്ധിക്കുക. അതുപോലെ അവരുടെ ഒപ്പം തന്നെ നമ്മളും ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്. അതുപോലെ നമ്മുടെ ശരീരത്തിന്റെ പ്രൈവറ്റ് ഏരിയകൾ പരമാവധി ഡ്രൈ ആക്കി വയ്ക്കുക. ഇല്ലാത്തപക്ഷം ഈ അസുഖം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.