സാധാരണയായി അരികളും മറ്റു ധാന്യങ്ങളും കുറെ നാളത്തേക്ക് വാങ്ങിച്ച് വയ്ക്കുന്നവർ ആയിരിക്കും നമ്മളെല്ലാവരും തന്നെ. ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന അരിയും മറ്റു ധാന്യങ്ങളിലും കുറെനാൾ കഴിഞ്ഞാൽ പ്രാണികളും ചിലപ്പോൾ ഉറുമ്പും കടന്നുവന്ന് പെട്ടെന്ന് കേടു വരാൻ സാധ്യതയുണ്ട്. എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല. അരിയിലും മറ്റ ധാന്യങ്ങളിലും പ്രാണികൾ വരാതെ ഇരിക്കാൻ ഒരു പുതുപുത്തൻ ടിപ്പ് പരിചയപ്പെടാം. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ആദ്യം തന്നെ അരികളും മറ്റും പാത്രത്തിൽ ആക്കുന്നതിനു മുൻപ് പാത്രത്തിൽ ഒട്ടും തന്നെ വെള്ളമില്ലാതെ ഇരിക്കണം ശേഷം ഒരു ന്യൂസ് പേപ്പർ അതിലേക്ക് വെച്ചുകൊടുക്കുക അതിനുമുകളിലായി അരിയോ ധാന്യങ്ങളോ ഇട്ട് സൂക്ഷിക്കാവുന്നതാണ്. അതിനുമുകളിലായി വീണ്ടും ഒരു ന്യൂസ് പേപ്പർ വച്ച് കൊടുക്കുക ശേഷം പാത്രം അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രാണികൾ വരാതെ സൂക്ഷിക്കാം. അടുത്ത ഒരു മാർഗ്ഗം അരിയും മറ്റും ധാന്യങ്ങളും ഇട്ടുവയ്ക്കുന്ന പാത്രത്തിലേക്ക് ഗ്രാമ്പൂ അഞ്ചോ ആറോ എണ്ണം ഒരു നൂലിൽ കെട്ടി കോർത്ത് ഇതിലേക്ക് ഇട്ടു കൊടുക്കുക.
ഇങ്ങനെ ചെയ്താലും പ്രാണികളും ഉറുമ്പും വരുന്നത് തടയാൻ സാധിക്കും. അടുത്ത ഒരു ടിപ്പ് വെളുത്തുള്ളി ആണ്. അരി സൂക്ഷിച്ചുവയ്ക്കുന്ന പാത്രത്തിൽ ഒരു കുടം വെളുത്തുള്ളി ഇറക്കിവെക്കുക. ശേഷം അതിനുമുകളിൽ അരിയിട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താലും കുറെ നാളത്തേക്ക് പ്രാണികളും ഉറുമ്പും കയറാതെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. അടുത്ത ഒരു ടിപ്പ് ആര്യവേപ്പിന്റെ ഇല ഇതേ രീതിയിൽ തന്നെ ഇട്ടു കൊടുക്കുക.
അടുത്ത ഒരു ടിപ്പ് എല്ലാവരുടെ വീട്ടിലും വറ്റൽമുളക് ഉണ്ടായിരിക്കും. ഒന്നോ രണ്ടോ വറ്റൽ മുളക് ഇതുപോലെ പാത്രങ്ങളിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ കുറെനാൾ കേടു വരാതെ ഇരിക്കും. അതുപോലെ ഉണക്കിയെടുത്ത മഞ്ഞളും ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വീട്ടമ്മമാർക്ക് എല്ലാവർക്കും പരീക്ഷിച്ചു നോക്കാൻ പറ്റുന്ന എളുപ്പത്തിലുള്ള ഇത്രയും മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് തീർച്ചയായും ചെയ്തു നോക്കുക ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.