Rice Water And fenugreek For Hair : മുടി വളരാൻ വളരെയധികം ആരോഗ്യഗുണം നൽകുന്ന ഒന്നാണ് കഞ്ഞിവെള്ളം പല വീട്ടമ്മമാരും തലമുടിയുടെ നല്ല വളർച്ചയ്ക്ക് കഞ്ഞിവെള്ളം തേക്കുന്നവരായിരിക്കും എന്നാൽ ഈ കഞ്ഞിവെള്ളം വെറുതെ തേച്ചാൽ മാത്രം കാര്യമില്ല അതിന്റെ കൂടെ നമുക്ക് ഒരു സാധനം കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ മുടി നന്നായി വളർന്നുവരികയും മാത്രമല്ല മുടിയുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ വളരെ പെട്ടെന്ന് സഹായിക്കുകയും ചെയ്യും.
അതിനുവേണ്ടി നമ്മൾ ഉപയോഗിക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ എല്ലാം ഉണ്ടാകുന്ന ഉലുവയാണ്. ഭക്ഷണങ്ങളിലെല്ലാം തന്നെ നമ്മൾ മുടങ്ങാതെ ചേർക്കുന്ന ഒന്നാണല്ലോ ഉലുവ ഉലുവ മാത്രം മതി മുടിയുടെ വളർച്ച സാധ്യമാകുവാൻ. ഇതിനായി എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ തലേദിവസം രാത്രി കഞ്ഞിവെള്ളം രാവിലെ എടുത്ത് വെച്ച് അതിന്റെ ചൂട് എല്ലാം മാറുന്നതുവരെ മാറ്റി വയ്ക്കുക.
ശേഷം ഒരു ടീസ്പൂൺ ഉലുവ എടുത്ത് കഞ്ഞി വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക. പാത്രം അടച്ചു വയ്ക്കുക അതുകഴിഞ്ഞ് പിറ്റേദിവസം കുളിക്കുന്നതിനു മുൻപായി ഇതെടുത്ത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ഈ വെള്ളം നിങ്ങൾ രൂപത്തിലാക്കിയോ അല്ലെങ്കിൽ തലയിൽ ഒഴിച്ചു നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് ഏത് രീതിയിൽ ആണെങ്കിലും തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക കൈകൊണ്ട് നന്നായി മസാജ് ചെയ്യുക.
5 മിനിറ്റ് എങ്കിലും നല്ലതുപോലെ കൈകൊണ്ട് മസാജ് ചെയ്യേണ്ടതാണ്. കുതിർന്നു വന്നിരിക്കുന്ന ഉലുവ വേണമെങ്കിൽ അരച്ച് തലയിൽ തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം നിങ്ങൾക്ക് സാധാരണ വെള്ളത്തിൽ കഴുകി കളയുക. കഞ്ഞിവെള്ളം ആയതുകൊണ്ട് മോശം ദുർഗന്ധം ഉണ്ടാകും എന്ന പേടി ആർക്കും വേണ്ട. വേണമെങ്കിൽ നിങ്ങൾക്ക് ഷാമ്പു ഉപയോഗിക്കാവുന്നതാണ്. തണുപ്പ് അധികം പറ്റാത്ത ആളുകളാണ് എങ്കിൽ 10 മിനിറ്റ് നേരം തലയിൽ വച്ചിരുന്നാൽ മതി ശേഷം കഴുകി കളയുക. ഇതുപോലെ നിങ്ങളും ട്രൈ ചെയ്തു നോക്കൂ.