Rice water Hair Care : സാധാരണ വീട്ടിൽ എല്ലാവരും തന്നെ വെറുതെ കളയുന്ന ഒന്നാണല്ലോ കഞ്ഞിവെള്ളം എന്നാൽ ഈ കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെപ്പറ്റി അറിയുകയാണെങ്കിൽ ഇനി നിങ്ങൾ കഞ്ഞി വെള്ളം വെറുതെ കളയില്ല. നിങ്ങൾക്ക് തലമുടിയിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ താരന്റെയും മുടികൊഴിച്ചലിന്റെയും. എന്നാൽ അതിനെല്ലാം തന്നെ ഒരു മികച്ച പരിഹാരമാണ് ഇനി കഞ്ഞിവെള്ളം.
ഈ കഞ്ഞിവെള്ളം ഇതുപോലെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു പേടിയും കൂടാതെ ഇനി മുടി സംരക്ഷിക്കാം. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ തലേദിവസത്തെ കഞ്ഞിവെള്ളം വേണം ഇതിനായി എടുക്കേണ്ടത് നിങ്ങൾ ഇന്ന് എടുത്ത കഞ്ഞിവെള്ളമാണ് എങ്കിൽ ഇന്ന് രാത്രിഒരു ഗ്ലാസ് കഞ്ഞിവെള്ളമെടുത്ത് അതിലേക്ക് കുറച്ച് ഉലുവ ഇട്ടുകൊടുക്കുക.
ശേഷം പിറ്റേദിവസം രാവിലെ ഉലുവ അതിൽ നിന്നും എടുത്തുമാറ്റി ഈ കഞ്ഞി വെള്ളം നിങ്ങൾ തലയിൽ ഒഴിച്ച് കൈകൊണ്ട് 5 മിനിറ്റ് മസാജ് ചെയ്യുക. നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം നിങ്ങൾക്ക് വേണമെങ്കിൽ ഇതിലെ ഉലുവ അരച്ച് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നവരാണെങ്കിൽ ചെറുതായി ഡ്രൈ ആയി.
കഴിഞ്ഞാൽ നിങ്ങൾക്ക് സാധാരണ വെള്ളത്തിൽ കഴുകി കളയാം. തലമുടി നല്ലതുപോലെ വളർന്നുവരുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും പുതിയ മുടികൾ വളർന്നു വരുന്നതിനും ഇത് നിങ്ങളെ സഹായിക്കും. വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ പറ്റുന്ന ഇത്രയും നല്ലൊരു ഹെയർ ട്രീറ്റ്മെന്റ് നിങ്ങളും ചെയ്യൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.