കുക്കറിന്റെ ആവശ്യമില്ലാതെ വളരെ വേഗത്തിൽ തന്നെ അരി വേവിച്ചെടുക്കാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എത്ര കിലോ അരി വേണമെങ്കിലും വേഗത്തിൽ വേവിച്ചെടുക്കാനുള്ള ടിപ്പ് ആണിത്. ഒട്ടുമിക്ക വീടുകളിലും കുക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ അത് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് എല്ലാം ഈ വീഡിയോയിൽ വിശദമായി പറയുന്നു.
സാധാരണയായി ചോറ് വയ്ക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന കലം വച്ച് അതിൽ മുക്കാൽ ഭാഗം വെള്ളം വയ്ക്കുക. വെള്ളം തിളക്കാൻ ഒന്നും നിൽക്കാതെ തന്നെ അതിലേക്ക് ആവശ്യത്തിന് അരി ഇടുക. എപ്പോഴും നമ്മൾ ഗ്യാസിൽ ഏതൊരു ഭക്ഷണപദാർത്ഥം പാചകം ചെയ്യാനായി വെക്കുമ്പോഴും മൂടി വയ്ക്കുന്നത് വേഗത്തിൽ കുക്ക് ആകുവാൻ സഹായിക്കും. നന്നായി തിളച്ചു വരുമ്പോൾ അഞ്ചു മിനിറ്റ് സമയം ലോ ഫ്ലെയിമിൽ ഇട്ടു കൊടുക്കുക.
അരമണിക്കൂർ ശേഷം ഒന്നും ചെയ്യാതെ അതുപോലെതന്നെ കലം മൂടിവയ്ക്കുക. വേവ് കുറഞ്ഞ അരിയാണെങ്കിൽ അരമണിക്കൂർ സമയത്തിനുള്ളിൽ നല്ലവണ്ണം വെന്തു കിട്ടും. കുറച്ചു വേവ് കൂടുതലുള്ള അരിയാണെങ്കിൽ ഒരു മണിക്കൂറിനു ശേഷം മാത്രം തുറന്നു നോക്കുക. അതിനുശേഷം ഉപ്പിട്ട് ഊറ്റിയെടുക്കാവുന്നതാണ്. ഒരുപാട് തിളപ്പിക്കാതെ ചെറുതായി തെളി വരുമ്പോൾ തന്നെ ചോറ് വാർക്കുന്നതാണ് ഏറ്റവും നല്ലത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൂടുതൽ ഒന്നും ഗ്യാസ് ചെലവാക്കാതെ തന്നെ അരി വേഗത്തിൽ വെന്ത് കിട്ടും. എല്ലാ വീടുകളിലും കുക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ അത് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഉണ്ട് അല്ലെങ്കിൽ വലിയ അപകടം തന്നെ ഉണ്ടാകും. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.