വളരെ ചുരുക്കം കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് ആലിസ് ക്രിസ്റ്റി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി യു ട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. മഞ്ഞുരുകും കാലം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആലിസ് മലയാളികൾക്ക് മുൻപിൽ എത്തുന്നത്. തുടർന്ന് സ്ത്രീപദം, കസ്തൂരിമാൻ, തുടങ്ങിയ സീരിയലുകളിലും ഏതാനും ചുരുക്കം സിനിമകളിലും ഭാഗമാകാൻ താരത്തിന് സാധിച്ചു.
സി കേരളം ചാനലിലെ മിസ്സിസ് ഹിറ്റ്ലർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് നിലവിൽ താരം പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സജിൻ സജി സാമൂൽ ആണ് ആലീസിന്റെ ജീവിതപങ്കാളി. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം സൃഷ്ടിച്ച വിവാഹമായിരുന്നു ഈ ദമ്പതികളുടെത്. വിവാഹത്തിന് ശേഷമാണ് താരം യൂട്യൂബ് ചാനൽ തുടങ്ങുന്നത്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായ് കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്. ഭർത്താവ് സജിനോട് ബാച്ചിലർ ലൈഫ് ആണോ നല്ലത് അതോ കല്യാണം കഴിഞ്ഞിട്ടുള്ള ലൈഫ് ആണോ നല്ലത് എന്ന് ചോദ്യമായിരുന്നു വീഡിയോയിൽ. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് രസകരമായ മറുപടിയാണ് താരം പങ്കു വയ്ക്കുന്നത്. കല്യാണത്തിന് മുമ്പ് എന്തെങ്കിലും ആഹാരം വേണമെങ്കിൽഎന്റെ അമ്മ എന്റെ കയ്യിൽ കൊണ്ട് തരുമായിരുന്നു.
എന്നാൽ ഇപ്പോൾ എന്തെങ്കിലും വേണമെങ്കിൽ ഞാൻ എന്റെ പെണ്ണുമ്പിള്ളയുടെ കാല് പിടിക്കണം, എന്ന ഉത്തരമായിരുന്നു സജിൻ നൽകിയത്. സജിന്റെ മറുപടിക്ക് നിരവധി പേരാണ് പൊട്ടി ചിരിച്ചുകൊണ്ടുള്ള ഇമോജികൾ നൽകുന്നത്. സജിന്റെ മറുപടി കേട്ടപ്പോൾ എനിക്ക് ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് വീഡിയോയിലൂടെ ആലിസ് ചോദിക്കുന്നു. ഇരുവരുടെയും രസകരമായ ക്യൂട്ട് വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കുകളുമായ് രംഗത്ത് എത്തുന്നത്.