ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കാൻ ആണ് നാം പ്രധാനമായിട്ടും ഉപ്പ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ തന്നെ നിരവധി ഗുണങ്ങൾ വേറെയുമുണ്ട്. കടൽവെള്ളം വറ്റിച്ചാണ് ഉപ്പ് ഉണ്ടാക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യയിൽ രാജസ്ഥാനിലാണ് ഉപ്പു കുഴിച്ചെടുക്കുന്ന ഗനി ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ഖനികളിൽ ഒന്ന് കാനഡയിലാണ് സ്ഥിതിചെയ്യുന്നത്.
ഭാരതത്തിൽ ഏറ്റവും കൂടുതലായി ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. നമ്മൾക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് ഉപകാരങ്ങൾ ഉപ്പിനുണ്ട്. ചുമ ജലദോഷം പനി എന്നിവ വരുമ്പോൾ നാം ഇടയ്ക്കിടെ ആവി പിടിക്കാറുണ്ട്. ആവി പിടിക്കുന്ന വെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയും ചേർക്കുന്നത് ഒരുപാട് ഗുണങ്ങൾ ലഭിക്കാൻ സഹായകമാകും. ഉപ്പിനും മഞ്ഞളിനും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, ഉപ്പ് മൂക്കിനകത്ത് ഉള്ള ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കും.
പല രോഗങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദന കുറയ്ക്കാൻ ഏറ്റവും ഫലപ്രദമാണ്. കരി പിടിച്ച പാത്രത്തിൽ അല്പം ഉപ്പ് ചേർത്ത് തിളപ്പിക്കുക, ഇങ്ങനെ തിളപ്പിക്കുമ്പോൾ തന്നെ കറ പാതിയും വലിഞ്ഞു പോകും ശേഷം പാത്രത്തിലേക്ക് അല്പം ഉപ്പിട്ട് നന്നായി തേച്ചു കഴുകുക. പാത്രം വൃത്തിയാക്കുവാൻ ഏറെ നല്ലതാണ്. വയറുവേദനയ്ക്ക് ഉപ്പുവെള്ളം കുടിക്കുന്നത് ഗുണപ്രദമാണ്.
മിതമായ അളവിൽ ഉപ്പ് ചേർത്ത വെള്ളം കൊണ്ട് കുളിക്കുന്നത് തലയോട്ടിയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് സഹായകമാകുന്നു. തൊണ്ടവേദന പല്ലുവേദന എന്നിവയ്ക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് കവിൾ കൊള്ളുകയാണെങ്കിൽ ആശ്വാസം ലഭിക്കും. അട്ട കടിച്ചു ഉണ്ടാകുന്ന രക്തസ്രാവം തടയുന്നതിനായി പൊടിയുപ്പ് തേച്ചാൽ മതിയാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.