ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് കിടിലൻ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ.!! സൂപ്പർ എന്ന് അറിയിച്ച് ആരാധകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പൻ. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വളരെ പെട്ടന്ന് തന്നെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് സാധിച്ചു. സാനിയ തന്റെ അഭിനയ മികവിലൂടെ വെള്ളിത്തിരയിൽ ശോഭിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. നിരവധി ആരാധകരെയാണ് സാനിയ തന്റെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം.

അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സമൂഹ മധ്യങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് സാനിയ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സാനിയ സ്കൈ ഡൈവിംഗ് നടത്തുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു സാനിയുടേത്. ഈ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ ഉള്ളത്.

ദുബായിൽ വച്ചാണ് സ്കൈ ഡൈവിംഗ് ചെയ്യാനായി സാനിയ പോകുന്നത്. വിമാനത്തിൽ കയറുന്നതും ഏറെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി ഈ അഡ്വഞ്ചറസ് യാത്ര ആസ്വദിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും ആണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു ഇതേപോലെ മലയാളികളുടെ പ്രിയ നടിയായ നസ്രിയയും സ്കൈ ഡൈവിംഗ് ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. അതിനു പിന്നാലെയാണ് സാനിയയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

ഈ ചിത്രങ്ങൾ കണ്ടതോടുകൂടി ആരാധകർ ആവേശത്തിൽ ആവുകയായിരുന്നു എന്ന് പറയാം. ഒട്ടനവധി പേരാണ് സാനിയയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. സ്കൈ ഡൈവിംഗ് ചെയ്യുന്നതിന്റെ എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു എന്നും, ഇത്രയും ഉയരത്തിൽ നിന്ന് ചാടുമ്പോൾ പേടിച്ചു പോയോ എന്നും കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. കൂടാതെ താരത്തിന്റെ ഈ ധൈര്യത്തിനെ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. സാനിയയുടെ കിടിലൻ ചിത്രങ്ങൾക്ക് സെക്കൻഡുകൾക്കുള്ളിൽ തന്നെ ഒട്ടനവധി ലൈക്കുകൾ ആണ് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *