കേരളീയർക്ക് ഏറെ സുപരിചിതയായ താര ദമ്പതികൾ ആണ് ജയറാം പാർവതി എന്നിവരുടേത്. മക്കളായ കാളിദാസിനെയും മാളവികയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രമാത്രം ഈ താരകുടുംബത്തെ ഇരു കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. ധാരാളം പേരാണ് ഈ താര കുടുംബത്തിന് ആരാധകർ ആയുള്ളത്. അതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ വാർത്തകളും ചിത്രങ്ങളും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ ആകർഷിക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ഈ താരകുടുംബത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ സഞ്ജു സാംസനും ഭാര്യ ചാരുലതയും ജയറാമിന്റെ ഈ കുടുംബത്തെ കാണുകയും ഒരുമിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ജയറാമിന്റെ ചെന്നൈയിലുള്ള വീട്ടിൽ വച്ചാണ് ജയറാമിനെയും ഭാര്യ പാർവതിയെയും മകൾ മാളവികയെയും കാണുന്നത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയായിരുന്നു.
സ്‌കിപ്പർ ഇൻ ദി ഹൌസ് എന്ന് പറഞ്ഞാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട താര ജോഡികളാണ് സഞ്ജുവും ഭാര്യ ചാരുവും. ഇവർക്കും നിരവധി ആരാധകരാണ് ഉള്ളത്. മലയാളികളുടെ ഈ പ്രിയ ക്രിക്കറ്റ് താരവും ആരാധകരുടെ പ്രിയ താരകുടുംബവും ഒന്നിച്ചുള്ള ചിത്രത്തിൽ കാളിദാസിനെ കണ്ടില്ലെന്നുള്ള വിഷമത്തിലാണ് മലയാളികൾ.
ഇത്രയും സന്തോഷകരവും സ്നേഹത്തോടും ഉള്ള കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സഞ്ജു. ഒപ്പം തന്നെ കാളിദാസിനെ മിസ്സ് ചെയ്യുന്നു എന്നും ഇൻസ്റ്റഗ്രാമിലൂടെ സഞ്ജു അറിയിച്ചു. ഇവരുടെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തിയത്. ഒപ്പം തന്നെ ഈ സുന്ദര നിമിഷത്തിൽ താര കുടുംബത്തിന്റെ ചിത്രത്തിനൊപ്പം കാളിദാസ് ഇല്ലാത്തതിന്റെ ഖേദവും ആരാധകർ പ്രകടിപ്പിക്കുന്നു.