നീണ്ടനാളത്തെ ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിവരികയാണ് മലയാളി സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടി സനുഷ. മമ്മൂട്ടി നായകനായി എത്തിയ 2004 ൽ പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന സിനിമയിലൂടെയാണ് സനുഷ സിനിമയിലേക്കെത്തുന്നത്. സിനിമയിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട സനുഷയ്ക്ക്, ചിത്രത്തിലെ അഭിനയത്തിന് 2004 ലെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച നടി, മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അഭിനയം ആരംഭിച്ചത്. ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്.
കുറച്ചുകാലമായി അഭിനയരംഗത്തു നിന്നും മാറിനിൽക്കുകയായിരുന്നു നടി, വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്. സനുഷ തന്നെയാണ് താൻ വീണ്ടും സിനിമയിലേക്ക് വരുന്നു എന്ന് ആരാധകരോട് പങ്കുവച്ചത്. ഇപ്പോൾ ഇതാ നടിയുടെ പുതിയ ത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ സനുഷ പങ്കുവെക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ ജലധാര പമ്പ് സെറ്റ് സിൻസ് 1962’ എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി വന്നിരിക്കുന്നത്. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സനുഷയുടെ അമ്മയായി മലയാളത്തിലെ മികച്ച അഭിനേത്രിയായ ഉർവശി ആണ് എത്തുന്നത്.
“എന്റെ പ്രിയപ്പെട്ട മൃണാലിനി അമ്മ” എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ചിത്രം സനുഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഉർവശിയുടെ മകൾ ‘ചിപ്പി’ ആയാണ് സനുഷ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഉർവശിയോടൊപ്പം അഭിനയിക്കാൻ സാധിച്ചത്തിന്റെ സന്തോഷവും,അമ്പരപ്പും താരം ചെറിയ കുറിപ്പിലൂടെ ആരാടാകാരോട് പങ്കുവെക്കുന്നുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. നിലവിൽ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണു ഉർവശി. താരത്തിന്റെ വേഷങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
View this post on Instagram
നടി സനുഷ തമിഴിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ടിക്ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയും, ശ്രദ്ധേയയായ നടി കൂടിയാണ് സനുഷ. സമൂഹമാധ്യമങ്ങളിൽ സജീവമായ സനുഷ, താൻ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും, അതിൽ നിന്നും എങ്ങനെ പുറത്തു കടന്നുവെന്നും ആരാധകരോട് ഒരിക്കൽ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് നടിയെ സാമൂഹികമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. പുതിയ സിനിമാ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.