പിന്നണി ഗായികയായ സിത്താര കൃഷ്ണ കുമാറിനെ അറിയാത്തവരായ് മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. നിരവധി സ്റ്റേജ് പെർഫോമൻസുകളിലൂടെ ആരാധകരുടെ പ്രിയ ഗായികയായി മാറിയതാണ് സിത്താര. ഒരു ഗായിക എന്നതിനൊപ്പം തന്നെ സംഗീത സംവിധായകയും നല്ലൊരു നർത്തകിയും കൂടിയാണ് സിതാര. എല്ലാവരും വളരെ സ്നേഹത്തോടെ സിത്തു മണി എന്നാണ് താരത്തെ വിളിക്കുന്നത് പോലും.
അത്രമാത്രം ആരാധകർ സ്നേഹിക്കുന്ന ഒരാളാണ് സിത്താര. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകരുടെ മനം കവർന്ന ഈ താരത്തിന്റെ ഏതൊരു വിശേഷവും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നതാണ് സിത്താരയുടെയും മകളായ സാവൻ റിതുവിന്റെയും മനോഹരമായ നിമിഷങ്ങൾ. വളരെ അപൂർവമായി മാത്രം സിത്താരയും മകളും തമ്മിലുള്ള നിമിഷങ്ങൾ കാണാറുള്ളൂ.
എന്നിരുന്നാലും സിത്താരയോട് എന്നപോലെ തന്നെ മകളോടും ആരാധകർക്ക് ഒരു പ്രത്യേക സ്നേഹമാണ് എന്ന് പറയാം. സിത്താരയും മകളും ഒന്നിച്ച് എത്തുന്ന ഈ വീഡിയോ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. ഏതാനും ചില സമയങ്ങളിൽ അമ്മയ്ക്കൊപ്പം പാട്ടുപാടി മകളും ആരാധകരെ സൃഷ്ടിച്ചെന്ന് പറയാം. അതുകൊണ്ടുതന്നെ ഇവരുടെ ഈ നിമിഷങ്ങൾ ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിതാര സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണെങ്കിലും മകൾക്കൊപ്പമുള്ള നിമിഷങ്ങൾ അധികം പങ്കുവെക്കാറില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വിഡിയോയിൽ അമ്മയും മകളും തമ്മിലുള്ള വളരെ ഗാഢമായ ബന്ധവും സിതാരയുടെ സ്നേഹവും എല്ലാം ഏറെ മനോഹരമായ് കാണിച്ചിരിക്കുന്നു. നിരവധി പേരാണ് സാവൻ റിതുവിന്റെയും സിത്താരയുടെയും ഈ വീഡിയോകൾക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇനിയും ഈ അമ്മയും മകളും ഒന്നിച്ച് പാട്ടുപാടുന്നതും ഒപ്പം തന്നെ ഇതുപോലുള്ള മനോഹരമായ നിമിഷങ്ങൾക്കും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
View this post on Instagram