ഒട്ടുമിക്ക വീടുകളിലും ഉള്ള പ്രധാന പ്രശ്നക്കാരൻ ആണ് പാറ്റ. പാറ്റയെ കൊല്ലുന്നതിന് നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ അപകടകരമായ കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ പാറ്റയെ തുരത്തുന്നതിനുള്ള ഹിറ്റ് പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണ്.
അത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അത് കുട്ടികളുടെ കയ്യിലേക്ക് എത്താതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യാതൊരു കാശ് ചിലവും ഇല്ലാതെ വളരെ എളുപ്പത്തിൽ പാറ്റകളെ കൊല്ലാനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്. വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന രണ്ട് പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നമ്മൾ പാറ്റകളെ തുരത്തി ഓടിക്കാൻ പോകുന്നത്.
ഒരു ചെറിയ ബൗളിലേക്ക് അല്പം സോപ്പുപൊടി എടുത്ത് അതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്ത് കൊടുക്കുക. അവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. സോപ്പുവെള്ളം തട്ടി കഴിഞ്ഞാൽ പാറ്റ ചത്തു പോകും. ഇവ മൂന്നും കൂടി നന്നായി യോജിപ്പിച്ച് ഇളക്കി സോപ്പ് നല്ലവണ്ണം അതിൽ പതയണം.
നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏത് സോപ്പ് പൊടിയും ഡിഷ് വാഷ് ലിക്വിഡും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഏതെങ്കിലും ഒരു സ്പ്രേ ബോട്ടിലിലേക്ക് ഇവ മാറ്റിയതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. പാറ്റകൾ ഏറ്റവും കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുക. വളരെ യൂസ്ഫുൾ ആയ പാറ്റയെ കൊല്ലുന്നതിനുള്ള നല്ലൊരു കിടിലൻ ടിപ്പ് ആണ് ഇത്. വീട്ടിൽ പാറ്റ ഉള്ളവർ ഉറപ്പായും ഇത് ട്രൈ ചെയ്തു നോക്കുക.