ശക്തവും ആരോഗ്യകരവുമായ പല്ലുകൾ ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ ചർമ്മസംരക്ഷണത്തിന് എന്നപോലെതന്നെ പല്ലുകൾക്കും സംരക്ഷണം നൽകേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിലെ വിവിധ ശീലങ്ങൾ ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനത്തെ ആരോഗ്യകരമാക്കുന്നു. സ്വയം സുഖപ്പെടുത്താൻ കഴിവില്ലാത്ത ഒരേ ഒരു ശരീരഭാഗം പല്ലുകളാണ്.
പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ബ്രഷിംഗ് മാത്രം പോരാ. വിവിധ ഘടകങ്ങൾ പല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ പല്ലുകൾ ഒരു ഉപകരണം ആയി ഉപയോഗിക്കുന്നത് ചെയ്യുന്നു. നഖം കടിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നു. ദേഷ്യം വരുമ്പോൾ പല്ല് കടിക്കുന്നതും പല്ലിന് ബാധിക്കുന്നു പല്ല് പരുക്കനായി തേക്കുന്നത് മിക്കവരുടെയും ശീലമാണ് ഇത് പൊട്ടൽ, വീക്കംഎന്നിവ ഉണ്ടാക്കുന്നു.
വീട്ടിൽ ലഭ്യമാവുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് പല്ലിൻറെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാവുന്നതാണ്. വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ചില വീട്ടിലെ പദാർത്ഥങ്ങൾ ഉപയോഗിച്ച് പല്ലുവേദന മോണ രോഗങ്ങൾ വായനാറ്റം പല്ലുകളിലെ കറകൾ എന്നിവ പരിഹരിക്കാവുന്നതാണ്. രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുകൾ വൃത്തിയായി ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
നാവിൻറെ ശുചിത്വവും അത്യാവശ്യം ആണ്. വീട്ടിൽ സുലഭമായി ലഭിക്കുന്ന തക്കാളിയും നാരങ്ങാനീരും ഉപയോഗിച്ച് പല്ലുകൾ തിളക്കമുള്ളതാക്കി എടുക്കാം. പല്ലു പല്ലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാക്കുകൾ നീക്കം ചെയ്യാനും മഞ്ഞനിറം അകറ്റാനുമായി ഇവ സഹായിക്കുന്നു. തക്കാളിയുടെ നീരും നാരങ്ങാനീരും സമമെടുത്ത് അതിൽ പേസ്റ്റ് ചേർത്ത് ബ്രഷ് ചെയ്യുന്നത് പല്ലിൻറെ തിളക്കം വർദ്ധിപ്പിക്കുന്നു. ഇത് എങ്ങനെ ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.