ദേവിയായി ശാലു മേനോൻ!! ചിത്രങ്ങൾ പങ്കുവെച്ച് താരം , കൗതുകത്തോടെ ആരാധകർ.

നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ശാലു മേനോൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പത്തരമാറ്റ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശാലു ആദ്യമായി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്.തുടർന്ന് നിനക്കായി, അലകൾ, സ്ത്രീജനം സ്വയംവരം, ഓമനത്തിങ്കൾ പക്ഷി തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

ടെലിവിഷൻ പരമ്പരയിൽ മാത്രമല്ല ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചലച്ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് കവർസ്റ്റോറി, കാക്കക്കുയിൽ, വക്കാലത്ത് നാരായണൻകുട്ടി എന്നീ സിനിമകളിലും ഭാഗമാകാൻ നടി ശാലു മേനോന് സാധിച്ചു. അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ് ശാലു. കുടുംബപരമായി നൃത്ത രംഗത്ത് പ്രാവീണ്യം തെളിയിചവരാണ് താരത്തിന്റെ കുടുംബം.

ചെറുപ്പം തൊട്ട് നൃത്തം അഭ്യസിച്ചു പോന്ന ഈ താരം ഇപ്പോൾ തന്റെ പൂർവികർ കൈമാറ്റം ചെയ്തുവന്ന നൃത്തകലാലയം ഏറ്റെടുത്തു നടത്തുകയാണ്. അഭിനയവും നൃത്തവും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ താരം രണ്ടും ഒന്നിച്ചു കൊണ്ടു പോകാൻ ഏറെ ശ്രദ്ധ വെക്കുന്നുണ്ട്. അഭിനയ രംഗത്ത് ഇന്നും വളരെ അധികം സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലു ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് ദേവി ആയാണ് ശാലു മേനോൻ ചിത്രങ്ങളിൽ എത്തുന്നത്. ദേവിയുടെ ഉഗ്ര ഭാവത്തിലും രൂപത്തിലും ഉള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സെക്കന്റുകൾക്കുളിൽ ഏറ്റെടുക്കുകയായിരുന്നു. ദേവിയുടെ രൂപം അണിഞ്ഞ ഈ ചിത്രത്തിൽ വളരെ മനോഹരമായിട്ടാണ് താരം എത്തുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ പുതിയ രൂപത്തിലുള്ള ഫോട്ടോ ഷൂട്ടുകൾക്ക് കമന്റുകളും ലൈക്കുകളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *