പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു താരത്തിന്റെ വിവാഹം ഷാനിദ് ആസിഫലിയുമായി നടന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം പിടിച്ച വാർത്തയായിരുന്നു താരത്തിന്റെ വിവാഹം. വളരെ ആർഭാടമായാണ് താരത്തിന്റെ വിവാഹം നടത്തിയത്. എന്നാൽ സിനിമാ മേഖലയിൽ നിന്നും അധികം ആരും എത്താത്തത് മലയാളികൾ ഒന്നടങ്കം ശ്രദ്ധിച്ചു എന്ന് പറയാം.
ഷംനയുടെ അടുത്ത സുഹൃത്തായ മീരാ നന്ദൻ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ദുബായിൽ വെച്ചായിരുന്നു ഷാനിദിന്റെയും ഷംനയുടെയും വിവാഹം വളരെ ഗംഭീരമായി നടന്നത്. ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഷംനയുടെ ജീവിതത്തിലെ ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആഭരണ വിഭൂഷിതയായി വളരെ സുന്ദരിയായാണ് ഷംന കാസിം എത്തുന്നത്. വളരെയധികം ആർഭാടത്തോടുകൂടിയാണ് ഷംനയുടെ ഷാനിദിന്റെയും വിവാഹം നടത്തിയത്.
ഇവരുടെ വിവാഹത്തിനിടയിലുള്ള ഓരോ ചടങ്ങുകളും വിശേഷങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത്. വിവാഹ ചടങ്ങിനിടയിൽ വെച്ച് ഷാനിദ് പൂമാല ഇടാൻ വന്നപ്പോൾ ഷംന മാറിനിൽക്കുകയും എന്നാൽ വീണ്ടും പരിശ്രമത്തിലൂടെ ഷാനിദ് മാലയിടുകയും ചെയ്യുന്നു. അതുപോലെ തന്നെ ഷംനയും മാലയിടാൻ നോക്കുമ്പോൾ ഷാനിദും ഇപ്രകാരം തന്നെ ചെയ്യുന്നു. ഇവരുടെ രസകരമായ ക്യൂട്ട് വീഡിയോ ആണ് സമൂഹ.മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
മലയാളത്തിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തു മലയാളികളുടെ മനം കവർന്ന നായിക ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. ബിസിനസ് കൺസൾട്ടന്റ് ആയ ഷാനിദുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് അറിഞ്ഞത് മുതൽ താരത്തിന്റെ വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നു കൂടി ആരാധകർ ഒത്തിരി സന്തോഷത്തിൽ ആവുകയായിരുന്നു. നിരവധി പേരാണ് ഷംനയ്ക്കും ഷാനിദിനും വിവാഹാശംസകമായ് രംഗത്തെത്തുന്നത്.