കേരളത്തിലെ കലാരൂപം തേടി ശോഭന!! ഈ കലാകാരന്മാരെ കണ്ടെത്താൻ സഹായം ചോദിച്ച് താരം.

ഒട്ടനേകം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു നർത്തകി കൂടിയാണ് ശോഭന എന്ന് നിസംശയം പറയാൻ സാധിക്കും. അഭിനയവും നൃത്തവും ഒരുപോലെ സ്നേഹിക്കുന്ന നടി ശോഭന നൃത്തത്തിന് ആയും സിനിമയ്ക്കായും ജീവിതം മാറ്റിവെച്ചു എന്ന് പറയാം. അനേകം സിനിമകളിലൂടെയും മാസ്മരികമായ നൃത്തച്ചുവടുകളിലൂടെയും ധാരാളം ആരാധകരെയാണ് ശോഭന സ്വന്തമാക്കിയിരിക്കുന്നത്.

സിനിമാ മേഖലയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നെങ്കിലും നൃത്തത്തിനായി താരം എപ്പോഴും സമയം കണ്ടെത്തിയിരുന്നു. ചെറുപ്പം മുതൽ നടി ശോഭന അഭ്യസിച്ചു പോന്ന ഈ കലയെ അത്രമാത്രമാണ് താരം സ്നേഹിക്കുന്നത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപത്തെ കുറിച്ച് ചോദിച്ചുകൊണ്ടാണ് നടി ശോഭന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

വീഡിയോയിൽ ഉള്ള ആ കലാരൂപം നടത്തുന്ന കേരളത്തിലെ കലാകാരന്മാരെ ആണ് താരം അന്വേഷിക്കുന്നത്. കലാരൂപം ഏത് കലാകാരന്മാരുടെത് ആണെന്നും, ഈ കഥാപാത്രം സൃഷ്ടിച്ചവരെ കുറിച്ച് അറിയാമെങ്കിൽ എന്നെ ഒന്ന് അറിയിക്കു എന്നാണ് ഈ വീഡിയോയ്ക്ക് താഴെയുള്ള ശോഭനയുടെ വാക്കുകൾ. താരത്തിന്റെ ഈ വാക്കുകൾ കണ്ടപ്പോൾ നിമിഷങ്ങൾക്കുള്ളിൽ ആണ് കമന്റുകളുമായി ആരാധകർ രംഗത്ത് എത്തുന്നത്. അഭിനയ മേഖലയിൽ നിന്ന് അകന്നു നിൽക്കുമ്പോഴും ശോഭന ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളികൾ അത്രമാത്രം സ്നേഹത്തോടെയാണ് ഓർക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ ലഭിക്കാറുണ്ട്. ഒട്ടനേകം സിനിമകളിൽ നായിക ആയ് എത്തിയ ശോഭന നീണ്ട വർഷങ്ങൾക്കുശേഷമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിൽ വീണ്ടും എത്തുന്നത്. ഈ സിനിമയിൽ ഗംഭീര പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. താരത്തിന്റെ ഇനിയും ഒരുപിടി നല്ല സിനിമകൾക്കായാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *