ശരീരം കാണിച്ചു തരുന്ന ഈ അപായ സൂചനകൾ തള്ളിക്കളയരുത്, മരണം വരെ സംഭവിക്കാം…

ദിവസം തോറും നിരവധി ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. എല്ലാ പ്രായക്കാരിലും ഒരുപോലെ കാണപ്പെടുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. തുടക്കത്തിൽ തന്നെ ഈ രോഗത്തിൻറെ ലക്ഷണങ്ങൾ തിരിച്ചറിയുവാൻ സാധിച്ചാൽ ഒരു പരിധി വരെ മരണത്തിൽ നിന്നും രക്ഷപ്പെടാം. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഈ രോഗം ബാധിക്കാം.

ഏതു ഭാഗത്തെയാണോ രോഗം ബാധിച്ചിരിക്കുന്നത് അതിനനുസരിച്ച് ലക്ഷണങ്ങൾക്കും മാറ്റം ഉണ്ടാവും. ക്യാൻസറിന്റെ സാധാരണയായ ഒരു ലക്ഷണമാണ് വീക്കം അല്ലെങ്കിൽ മുഴ. ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന് യാതൊരു കുറവും ഇല്ലെങ്കിൽ ക്യാൻസർ രോഗനിർണയം നടത്തേണ്ടതുണ്ട്. ശരീരത്തിൽ നിന്നും ഉണ്ടാകുന്ന ശ്രവങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണമല്ലാത്ത കഫം, മൂത്രത്തിൽ രക്തം ഇവയെല്ലാം ശ്രദ്ധിക്കുക.

ശരീരത്തിൽ ഉണ്ടാകുന്ന രക്തസ്രാവം ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. മൂത്രത്തിലോ മലത്തിലോ ചുമയിലോ രക്തത്തിൻറെ അംശം കണ്ടാൽ നിസാരമായി തള്ളിക്കളയരുത്. അന്നനാളത്തിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്. ആഴ്ചകളോളം വിട്ടു മാറാത്ത മലബന്ധമോ വയറിളക്കമോ ഉണ്ടെങ്കിൽ ഉടൻതന്നെ പരിശോധന നടത്തുക.

മൂന്നാഴ്ചയോ അതിലധികമോ നീണ്ടുനിൽക്കുന്ന ചുമ ക്യാൻസറിന്റെ ലക്ഷണം ആകാം. ആദ്യം വരണ്ട ചുമയിൽ തുടങ്ങി പിന്നെ കഫമായി ഏതാനും മാസം കഴിഞ്ഞാൽ കഫത്തിൽ രക്തത്തിൻറെ അംശം കാണുന്നത് ശ്വാസകോശ കാൻസറിന്റെ ലക്ഷണമാവാം. നീണ്ടു നിൽക്കുന്ന നെഞ്ചിലെ അണുബാധയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അമിതമായ ക്ഷീണവും തളർച്ചയും വിട്ടുമാറാത്ത പനിയും ശരീരഭാരം കുറയുന്നതും എല്ലാം ക്യാൻസർ രോഗത്തിൻറെ ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.