ഏതുനേരവും കഴിക്കാൻ പാലു പോലെ വെളുത്ത രുചികരമായ കടച്ചക്ക പുഴുക്ക്. ഒരു തവണയെങ്കിലും കടച്ചക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ. | Tasty Kadachakka Puzhukk

സാധാരണയായി കൊള്ളി ഉപയോഗിച്ചു കൊണ്ടാണ് പുഴുക്ക് തയ്യാറാക്കാറുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കടച്ചക്ക ഉപയോഗിച്ച് കൊണ്ട് വളരെ രുചികരമായ ഒരു പുഴുക്ക് തയ്യാറാക്കി എടുക്കാം. നല്ല എരിവുള്ള മീൻ കറി ഇതിന് നല്ല കോമ്പിനേഷൻ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം തന്നെ കടച്ചക്ക ഒരു മീഡിയം വലുപ്പത്തിൽ നുറുക്കി കഴുകി ഒരു കുക്കറിലേക്ക് ഇടുക. ശേഷം മാറ്റിവയ്ക്കുക.

അടുത്തതായി ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അതിനുശേഷം കടച്ചക്കയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം കടച്ചക്ക വേവാൻ ആവശ്യമായ വെള്ളം പാകമല്ലെങ്കിൽ മാത്രം കുറച്ചു ചേർക്കുക.

അതിനുശേഷം കുക്കർ അടച്ചുവെച്ച് രണ്ടു വിസിൽ വരുന്നതുവരെ വേവിച്ച് എടുക്കുക. അതിനുശേഷം ആവിയെല്ലാം കളഞ്ഞ് തുറക്കുക. അതിനുശേഷം ചെറുതായി ഉടച്ച് എടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതു മാത്രമായി കഴിക്കാൻ വളരെ രുചിയാണ് അല്ലെങ്കിൽ നല്ല എരുവുള്ള കാന്താരി ചമ്മന്തിയോ അല്ലെങ്കിൽ മീൻ കറിയോ ചേർത്ത് കഴിക്കാവുന്നതാണ്.

അല്ലെങ്കിൽ അതിൽ അല്പം പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ചു രാവിലെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം നാലുമണി പലഹാരമായും രുചികരമായി കഴിക്കാം. എല്ലാ വീട്ടമ്മമാരും ഒരു തവണയെങ്കിലും കടച്ചക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും ഇത് വളരെ നല്ലതാണ്. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *