വീട്ടമ്മമാർ ഈ വീഡിയോ കാണാതെ പോവല്ലേ..എത്ര കരിഞ്ഞു പോയ പാത്രവും നിമിഷനേരം കൊണ്ട് വെട്ടിത്തിളങ്ങും. | Easy Kitchen Tips

പാചകം ചെയ്യുന്നതിനിടയിൽ ഭക്ഷണം അടിക്ക് പിടിച്ച് പോകുന്നത് ചിലപ്പോൾ എങ്കിലും വീട്ടമ്മമാർക്ക് സംഭവിച്ചു പോകാറുണ്ട്. അത്തരത്തിൽ അടിപിടിച്ചു പോകുന്ന പാത്രങ്ങളിൽ ഉണ്ടാകുന്ന കറ ഉരച്ചു കളയുന്നതിന് കുറച്ചധികം അധ്വാനം തന്നെ വേണ്ടിവരും. എന്നാൽ ഇനി അധികം അധ്വാനിക്കേണ്ട ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പാത്രങ്ങളിൽ ഉണ്ടാകുന്ന കറകൾ വൃത്തിയാക്കി എടുക്കാം അതിനായി എന്ത് ചെയ്യണമെന്ന് നോക്കാം. ആദ്യം തന്നെ കരിഞ്ഞുപോയ പാത്രം എടുക്കുക.

ശേഷം കരിഞ്ഞ പാട് ഏതു വരെയുണ്ടോ അത്രത്തോളം വെള്ളം ഒഴിക്കുക ശേഷം തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ഒരു നാരങ്ങ പകുതി ആയത് ചേർത്തു കൊടുക്കുക. ഉപയോഗിച്ച് കളയാൻ വച്ചിരിക്കുന്ന നാരങ്ങാ തോൽ ആയാലും മതി. ചെറിയ തിള വന്നു തുടങ്ങുമ്പോൾ അതിലേക്ക് സോപ്പുപൊടി ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ പാത്രം കഴുകുന്ന ഏതെങ്കിലും സോപ്പ് ചേർത്താലും മതി. ശേഷം 15 മിനിറ്റ് ചെറിയ തീയിൽ വെച്ച് നന്നായി തിളപ്പിച്ച് എടുക്കുക. ഇപ്പോൾ തന്നെ പാത്രത്തിൽ നിന്ന് ഇളകി പോകുന്നത് കാണാം. അതിനുശേഷം തീ ഓഫ് ചെയ്തു പാത്രം ഇറക്കി വയ്ക്കുക.

അതിൽനിന്നും വെള്ളം എല്ലാം മാറ്റുക. അതിനുശേഷം ഒരു സ്ക്രബ് ഉപയോഗിച്ചുകൊണ്ട് പാത്രം ഉരച്ച് വൃത്തിയാക്കി എടുക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. അടുത്ത ഒരു ടിപ്പ് വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന വെള്ള തോർത്ത് എങ്ങനെ കറകളഞ്ഞ വെളുപ്പിച്ചെടുക്കാം എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് കൊടുക്കുക .

ശേഷം വെള്ളം നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ചൂടായിരിക്കുന്ന വെള്ളത്തിലേക്ക് തോർത്ത് മുക്കി വയ്ക്കുക. തുണിയിട്ടതിനു ശേഷം നല്ലതുപോലെ ഒരു അഞ്ചു മിനിറ്റ് തിളപ്പിച്ച് എടുക്കുക. അതിനുശേഷം വെള്ളം തണുക്കുന്നത് വരെ മാറ്റിവയ്ക്കുക. അതിനുശേഷം തോർത്ത് കഴുകിയെടുക്കാവുന്നതാണ്. അതുപോലെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ വെള്ളം തോർത്ത് കറകളഞ്ഞു വൃത്തിയാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *