കിടു ടേസ്റ്റ് ആണ്. മൈദയുണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ്നും ഡിന്നറിനും ഇതുപോലെ ഒരു വിഭവം മാത്രം മതി. | Tasty Evening Snack

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയാലും ഡിന്നർ ആയാലും ഇതുപോലെ ഒരു വിഭവം ഉണ്ടെങ്കിൽ വയറു നിറയാൻ ഇത് മാത്രം മതി. ഇതിന്റെ കൂടെ കഴിക്കാൻ മറ്റു കറികളുടെ ആവശ്യം ഒന്നുമില്ല. ഇതിൽ ഒരെണ്ണം കൊണ്ടുതന്നെ വയറു നിറയാൻ വളരെ എളുപ്പമാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഓയിലും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനെ കുഴക്കുന്ന പരുവത്തിൽ കുറച്ച് എടുക്കുക.

ശേഷം മുകളിലായി കുറച്ച് ഓയിൽ പുരട്ടി 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക അടുത്തതായി ഒരു വലിയ സവാള ചെറുതായി അരിഞ്ഞു മാറ്റിവയ്ക്കുക. 10 മിനിറ്റിനു ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്ന് ചെറിയ ഉരുട്ടിയെടുക്കുക അതിനുശേഷം കനം കുറച്ച് പരത്തിയെടുക്കുക. ശേഷം ഇതിനു മുകളിൽ ആയി കുറച്ച് കുരുമുളകുപൊടി വിതറി കൊടുക്കുക. അതിനു മുകളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള വിതറി കൊടുക്കുക. ശേഷം വേവിച്ച് വച്ചിരിക്കുന്ന ഇറച്ചി എല്ലു കളഞ്ഞ് നല്ലതുപോലെ പൊടിയായി എടുക്കുക.

ശേഷം ഇതിനു മുകളിൽ ഇതുവരെ കൊടുക്കുക. ഇറച്ചിക്ക് പകരമായി പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്തതും ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു ഭാഗത്തുനിന്ന് ഉരുട്ടിയെടുക്കുക. ശേഷം രണ്ട് അറ്റവും ഒട്ടിച്ചു കൊടുക്കുക. അതുകഴിഞ്ഞ് വശങ്ങളിലേക്ക് ചെറുതായി വലിക്കുക. ശേഷം വട്ടത്തിൽ ചുരുട്ടി എടുക്കുക. ശേഷം കൈ കൊണ്ട് ചെറുതായി പരത്തുക. പരത്തുമ്പോൾ ശ്രദ്ധിക്കണം ഫില്ലിംഗ് ഒന്നും പുറത്തു പോകാതെ രീതിയിൽ വേണം കൈ കൊണ്ട് പതിയെ പരത്തുവാൻ. അതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ തേച്ച് കൊടുക്കുക.

അതിനുശേഷം തയ്യാറാക്കിയ വിഭവം വച്ച് കൊടുക്കുക. ചെറിയ തീയിൽ വെച്ച് നന്നായി മൊരിയിച്ചെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഇതുപോലെ ഒരു വിഭവം ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കി നോക്കുക. ഒട്ടും ചിലവില്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *