മരത്തിന്റെ തവി കൊണ്ട് ഇത്രയും ഉപകാരങ്ങളോ. അടുക്കളയിൽ ഇത്രനാൾ നിന്നിട്ടും ഇതൊന്നും ഇതുവരെ അറിയാതെ പോയല്ലോ. | Simple Kitchen Tips

സാധാരണ എല്ലാ വീടുകളിലും രാവിലെ ചായ ഒരു പതിവുള്ള കാര്യമായിരിക്കും. പാൽ ചായ ഉണ്ടാക്കുന്ന സമയത്ത് മിക്കവാറും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമായിരിക്കും പാല് തിളച്ച് മറിഞ്ഞു പോകുന്നത്. എന്നാൽ ഇനി ആ അവസ്ഥ ഉണ്ടാകില്ല. പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ പാത്രത്തിനു മുകളിലേക്ക് ഒരു മരത്തിന്റെ തവി വെക്കുക. അതിനുശേഷം പാല് തിളച്ചു വരുമ്പോൾ പുറത്തേക്ക് പോകാതെ വൃത്തിയായി സൂക്ഷിക്കാൻ ഇത് സഹായിക്കും. അപ്പോൾ എല്ലാവരും ഇത് ചെയ്ത് നോക്കുക.

അടുത്തതായി മരത്തിന്റെ തവികൾ കുറച്ചുനാൾ ഉപയോഗിച്ചതിനു ശേഷം വാങ്ങുമ്പോൾ ഉണ്ടായിരുന്ന തിളക്കത്തോടെ പിന്നീട് കാണപ്പെടാൻ ഉള്ള സാധ്യത കുറവാണ്. ഉപയോഗിക്കുന്നതിനനുസരിച്ച് അതിന്റെ നിറം മങ്ങിപ്പോവുകയും പുതുമ നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ മരത്തിന്റെ തവികൾ പുതുമ നഷ്ടപ്പെടാതെ ഇരിക്കുന്നതിന് ഒരു എളുപ്പ മാർഗം നോക്കാം. അതിനായി ചെയ്യേണ്ടത് മരത്തിന്റെ കവികൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.

അതിനുശേഷം കുറച്ച് വെളിച്ചെണ്ണ എടുത്ത് തവിയുടെ എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മരത്തിന്റെ തവികൾ പുതുമ നഷ്ടപ്പെടാതെ എപ്പോഴും മനോഹരമായി തന്നെ നിലനിൽക്കും. അടുത്ത ഒരു ടിപ്പ് കറിവേപ്പില പെട്ടെന്ന് ചീഞ്ഞു പോകാതെ ഇരിക്കണമെങ്കിൽ കറിവേപ്പില വാങ്ങുമ്പോൾ അതിന്റെ ഇലകളെല്ലാം അടർത്തിയെടുത്ത് ഒരു ചില്ലു കുപ്പിയിൽ ഇട്ട് അടയ്ക്കുക. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ആവശ്യത്തിന് അനുസരിച്ച് എടുത്തു ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുന്നതിനു മുൻപായി ഇലകൾ നന്നായി കഴുകിയെടുക്കുക. അടുത്തതായി മീൻ ചിക്കൻ എന്നിവ വറുക്കുന്നതിനു ശേഷം ബാക്കി വരുന്ന എണ്ണ കളയാതെ അരിച്ചെടുത്ത് മാറ്റിവയ്ക്കുകയാണെങ്കിൽ വീണ്ടും ഒരു വട്ടം ആ എണ്ണ വറുക്കാൻ ഉപയോഗിക്കാവുന്നതാണ്. അപ്പോൾ അടുക്കളയിൽ ഉപകാരപ്പെടുന്ന ഇത്തരം ടിപ്പുകൾ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *