കുഞ്ഞു അതിഥിയെ കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ സിത്താര!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യം ഇല്ലാത്ത പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഒട്ടനേകം സിനിമ ഗാനങ്ങളും ആൽബങ്ങളും ആലപിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ ഗാനങ്ങളുടെ ഒരു മായാലോകം തീർത്ത് മലയാളികളുടെ ശ്രദ്ധ ആകർഷിക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം. ഗാനാലാപനം മാത്രമല്ല അതിലുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസറും, മ്യൂസിക്കൽ കമ്പോസറും കൂടിയാണ് സിത്താര.

താരം തന്റെ കഴിവുകൾ തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലയാളികൾക്കിടയിൽ മാത്രമല്ല ഈ താരത്തെ ഇഷ്ടപ്പെടുന്നത്. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷയിലും ഗാനം ആലപിച്ച് ഏവരുടെയും ശ്രദ്ധ ആകർഷിക്കാനും ആരാധകരെ സൃഷ്ടിക്കാനും സിത്താരയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സിത്താര. സിത്താര തന്റെ ഏതൊരു വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകര്മ്മയ് പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നതാണ് താരത്തിന്റെ പുതിയ വീഡിയോ. സിത്താരയുടെ കുടുംബം ഒത്തൊരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെവെച്ച് ബന്ധുക്കളിൽ ഒരാളുടെ കുഞ്ഞിനെ സ്നേഹത്തോടും കൗതുകത്തോടും നെഞ്ചോട് ചേർത്തു പിടിക്കുകയും കൊഞ്ചുകയും ചെയ്യുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. നൈനിക എന്നാണ് ഈ കുഞ്ഞിന്റെ പേര്.

‘ഞങ്ങളെല്ലാവരും ഇവളുമായി സ്നേഹത്തിലായി’ എന്ന് വാക്കുകളോടുകൂടിയാണ് ഈ മനോഹരമായ ദൃശ്യങ്ങൾ സിത്താര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത് സിത്താര മാത്രമല്ല സിത്താരയുടെ മകളായ സാവാൻ ഋതുവും കുഞ്ഞിനെ മടിയിൽ വെക്കുകയും കലിപ്പിക്കുകയും ചെയുന്നുണ്ട്. സിതാരയുടെ ഈ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. ഒട്ടനേകം പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *