ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് സിതാര കൃഷ്ണകുമാർ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികളുടെ പ്രിയ ഗായികയായ സിത്താര കൃഷ്ണകുമാറിനെ അറിയാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. നിരവധി ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ ഈ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. വ്യത്യസ്തതയാർന്ന ശബ്ദത്തിലൂടെ ആരാധകരെ പാട്ടിന്റെ മായാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ താരത്തിന് സാധിക്കാറുണ്ട്. നല്ലൊരു ഗായിക എന്നതിനൊപ്പം തന്നെ നല്ലൊരു ക്ലാസിക്കൽ ഡാൻസറും, കൂടാതെ ഗസലുകളും അതിമനോഹരമായി ആലപിച്ച് ആരാധകരിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരു വ്യക്തി കൂടിയാണ് സിതാര കൃഷ്ണകുമാർ.

മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും. സിതാരയുടെ ഭർത്താവായ സജീഷ് ആണ് ഈ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോകുന്ന നിമിഷങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. അകൂട്ടത്തിൽ തന്നെ സിത്താരയും സജീഷും കൂടി നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുകയും ഇതിന്റെ മനോഹരമായ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നു. മുൻപ് നാല് പ്രാവശ്യം നയാഗ്ര സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ ഇപ്പോഴും പഴയതു പോലെ അവിശ്വസനീയമായ അനുഭവം ആയിരുന്നു.

എന്ന് പറഞ്ഞാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ഇവരുടെ ഈ മനോഹരമായ വീഡിയോ പുറത്തുവന്നതോടെ നിരവധി കമന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ അടിപൊളിയായിട്ടുണ്ടെന്നും, എത്ര കണ്ടാലും മതിവരാത്ത സ്ഥലമാണെന്നും ആരാധകർ അറിയിക്കുന്നു. സിത്താര കൃഷ്ണകുമാർ നിലവിൽ മലയാളികൾക്കു മുൻപിൽ എത്തുന്നത് സൂപ്പർ കുടുംബം എന്ന ഷോയിലെ വിധി കർത്താവായിട്ടായിരുന്നു. ഈ പരിപാടിയിലൂടെ താരത്തെ കാണാൻ നിരവധി പേരാണ് കാത്തിരിക്കാറുള്ളത്.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *