പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് സിത്താര കൃഷ്ണകുമാർ. തന്റെ വ്യത്യസ്തയാർന്ന ശബ്ദം കൊണ്ടും വളരെ മനോഹരമായ പാട്ടുകളിലൂടെയും നിരവധി ആരാധകരുടെ പ്രിയങ്കരിയായി മാറാൻ സിത്താരയ്ക്ക് നിഷ്പ്രയാസം സാധിച്ചു. പിന്നണി ഗായിക, സംഗീത സംവിധായക, ഡാൻസർ തുടങ്ങി ഒട്ടേറെ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ് താരം.
നിരവധി പേരാണ് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സിത്താരയുടെ ഏതൊരു വിശേഷം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൈലാസ് മേനോൻ പങ്കുവെക്കുന്ന സിത്താരയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷം സിത്തുമണിയെ കൈലാസിന്റെ മകൻ രുദ്രു കാണുമ്പോഴുള്ള മനോഹരമായ നിമിഷങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്.
ജുവൽ മേരി, സ്റ്റീഫൻ ദേവസ്സി, സിത്താരയുടെയും ഭർത്താവായ സജിനും സായുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. രുദ്രുവിനെ എത്ര തന്നെ വിളിച്ചിട്ടും പോകാതെ മടിച്ചു നിൽക്കുകയാണ് രുദ്രു. അവസാനം സിത്താരയുടെ ഭർത്താവായ സജിനെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ ചിരിക്കുകയും ചെയ്യുന്നു. അതിനു തൊട്ടു പിന്നാലെയാണ് സ്റ്റീഫൻ എത്തുകയും രുദ്രുവിനെ എടുത്ത് കൊഞ്ചിക്കുകയും ചെയ്യുന്നത്. സിത്താരയെ കണ്ട് മനസ്സിലായോ എന്ന് ചോദിക്കുമ്പോൾ മേക്കപ്പ് ഇട്ടതു കൊണ്ടായിരിക്കും മനസ്സിലാകാത്തെ എന്നും വളരെ രസകരമായി സിത്താര പറയുന്നുണ്ട്.
ഈ കുഞ്ഞിനോടൊപ്പം ഉള്ള ഏവരുടെയും മനോഹരമായ ദൃശ്യങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. വീഡിയോയ്ക്ക് ഇടയിലുള്ള രുദ്രന്റെ ഈ പുഞ്ചിരി ആരാധകരുടെ മനം എന്ന് പറയാം. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. സജിനെ കണ്ടപ്പോഴുള്ള കുഞ്ഞിന്റെ ചിരി വളരെ രസകരമായിട്ടുണ്ടെന്നും, രുദ്രൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. കൂടാതെ വീഡിയോയിൽ എല്ലാവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ.