വെറും മൂന്ന് ദിവസം കൊണ്ട് പാട് പോലുമില്ലാതെ വട്ടച്ചൊറി മാറ്റിയെടുക്കാം. ഈ കിടിലൻ ഒറ്റമൂലി ഒന്നു പരീക്ഷിച്ചു നോക്കൂ.

നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള അലർജികൾ കാരണം ചൊറിച്ചിൽ അനുഭവപ്പെടുന്നത് വളരെ സ്വാഭാവികമാണ് പെട്ടെന്നുണ്ടാകുന്ന അലർജി കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ ആണെങ്കിൽ അത് കുറച്ചു സമയം കൊണ്ട് തന്നെ ഇല്ലാതായി പോകും. ചൊറിച്ചിൽ ഉണ്ടാകുമ്പോൾ സാധാരണ പെട്ടെന്ന് ചെയ്യുന്നത് വെളിച്ചെണ്ണ പുരട്ടുക എന്നതാണ്.

സാധാരണ ചൊറിച്ചുകൾ എല്ലാം തന്നെ വെളിച്ചെണ്ണ തേച്ചാലോ അല്ലെങ്കിൽ തുളസിനീര് മഞ്ഞൾ എന്നിവ പുരട്ടി കൊണ്ടുള്ള വീട്ടുവൈദ്യങ്ങൾ ചെയ്താൽ അവയെല്ലാം തന്നെ പെട്ടെന്ന് പോവുകയും ചെയ്യും എന്നാൽ തുടർച്ചയായി ദിവസങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചൊറിയുന്ന ഭാഗത്ത് വട്ടത്തിൽ കാണപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വട്ടച്ചൊറിയാണ്. വളരെ പെട്ടെന്ന് തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് പകരാൻ സാധ്യത കൂടുതലുള്ള ഒന്നാണ് വട്ടച്ചൊറി.

അതുകൊണ്ടുതന്നെ അതിനെ നിസ്സാരമായി ആരും കാണരുത്. വട്ടച്ചൊറി ഉണ്ടാകുന്ന സമയത്ത് അവ പെട്ടെന്ന് മാറി കിട്ടുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ഒറ്റമൂലി പ്രയോഗം നോക്കാം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ല് എടുത്തു വയ്ക്കുക. അലോവേര ജെല്ല് കൈയിൽ ഇല്ലെങ്കിൽ ഫ്രഷ് ആയ അലോവേര ജെല്ലും എടുക്കാവുന്നതാണ്. അതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക.

ശേഷം കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തയ്യാറാക്കിയ ഈ മിശ്രിതം ആദ്യം ചൊറിയുള്ള ഭാഗത്ത് തേച്ച് കൈകൊണ്ട് 5 മിനിറ്റ് ചെറുതായി മസാജ് ചെയ്യുക. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ചു മാറ്റുക. അതിനുശേഷം ചെയ്യേണ്ടത് മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ തേൻ എടുക്കുക അതിലേക്ക് ഒരു നാരങ്ങ പകുതി പിഴിഞ്ഞൊഴിക്കുക ശേഷം ഇത് ചൊറിയുന്ന ഭാഗത്ത് തേച്ചുപിടിപ്പിക്കുക. അരമണിക്കൂറോളം അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം കഴുകി കളയാവുന്നതാണ്. ഈ രണ്ട് തുടർച്ചയായി മൂന്ന് ദിവസം ചെയ്യുകയാണെങ്കിൽ എത്ര കഠിനമായ വട്ട ചൊറിയും മാറിക്കിട്ടും. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *