ചൂട് കുരുവും ചൊറിച്ചിലും കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ ഇതാണ് അതിനുള്ള പരിഹാരമാർഗ്ഗം.

ഇന്നത്തെ കാലാവസ്ഥയിൽ ചൂട് വളരെയധികം കൂടി വരികയാണ് അതുകൊണ്ടുതന്നെ പലർക്കും അവരുടെ ചർമ്മത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്ന ഉണ്ടാകാം. അതിൽ കൂടുതൽ ആളുകൾക്കും ചൂടുകുരു വരുന്നത് ഇന്ന് സ്വാഭാവികം ആയിട്ടുള്ള കാര്യമാണ് അതില്ലാതാക്കുന്നതിന് നമ്മൾ പലതരത്തിലുള്ള ക്രീമുകളോ പൗഡർ ഉപയോഗിക്കുന്നുണ്ടാകാം എന്നാൽ അതെല്ലാം ഉപയോഗിച്ചിട്ടും ഒട്ടും തന്നെ കുറവില്ലാത്ത അവസ്ഥ ഉണ്ടോ എന്നാൽ ഇതുപോലെ ചെയ്തു നോക്കൂ .

വളരെ പെട്ടെന്ന് തന്നെ ചൂട് ഒരു പോവുകയും അതിന്റെ കൂടെയുള്ള ചൊറിച്ചിൽ പുകച്ചിൽ ഇല്ലാതാവുകയും ചെയ്യും. അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം എല്ലാവരും ചർമ്മം നിർമിക്കുന്നതിനു വേണ്ടി തേക്കുന്ന ഒന്നാണ് മുൾതാണി മിട്ടി. ഇതിലേക്ക് കുറച്ച് പനിനീരും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി ചൂടുകുരുമുളള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഉണങ്ങിക്കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. മറ്റൊരു മാർഗമാണ് ഓട്സ്. നമ്മൾ കുളിക്കുന്ന വെള്ളത്തിലോ അല്ലെങ്കിൽ കുറച്ചു ഓട്സ് ഇട്ടുവച്ചതിനുശേഷം ചെറുതായി ചൂടാക്കി ആ വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ ചൂടുകുരുവിനെ പെട്ടെന്ന് തന്നെ ഒഴിവാക്കാൻ സാധിക്കും.

അതുപോലെ മറ്റൊരു മാർഗം നന്നായി തണുത്ത വെള്ളത്തിൽ മുക്കിയെടുത്ത കോട്ടൺ തുണികൊണ്ട് ചൂടുകുരുമുള ഭാഗത്തെല്ലാം തന്നെ പത്തോ പതിനഞ്ചോ മിനിറ്റോളം നന്നായി തുടച്ച് എടുക്കുക. അതുപോലെ തന്നെ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, കുളി കഴിഞ്ഞതിനുശേഷം പതിയെ വെള്ളമെല്ലാം ഒപ്പിയെടുക്കുക അതുപോലെ തന്നെ അതിനുശേഷം ഏതെങ്കിലും പൗഡർ ദേഹത്ത് ഇടുക. കൂടാതെ ശരീരം തണുപ്പിക്കുന്ന ഏതെങ്കിലും ക്രീമുകൾ തേക്കുന്നതും വളരെ നല്ലതായിരിക്കും.

അതുപോലെ തന്നെ തണ്ണിമത്തൻ വെള്ളരിക്ക ഇലക്കറികൾ തുടങ്ങിയവ ഈ സമയത്ത് കൂടുതലായി കഴിക്കുക ഇത് ശരീരത്തിൽ എപ്പോഴും തണുപ്പ് നിലനിർത്തുകയും വെള്ളത്തിന്റെ അംശം നിലനിർത്തുകയും ചെയ്യും. മറ്റൊരു മാർഗം ആര്യവേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയോ ആയില്ല അരച്ചത് പുരട്ടുകയോ ചെയ്യുന്നത് ഇതിനൊരു ശമനം ആയിരിക്കും. ഇത്തരം മാർഗങ്ങളിലെതെങ്കിലുമൊന്ന് നിങ്ങൾ ചെയ്തു നോക്കുക വളരെ എളുപ്പത്തിൽ തന്നെ ചൂടുകുരു ഇല്ലാതാക്കാം. Credit : easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *