മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്ത് ഉണ്ടാകുന്ന പാടുകൾ മുഖക്കുരു അതുപോലെ മുഖക്കുരു വന്നുപോയ കറുത്ത പാടുകൾ തൊലിയിൽ ഉണ്ടാകുന്ന ചുളിവ് എന്നിവയെല്ലാം മാറ്റുന്നതിന് നമുക്ക് വീട്ടിൽ എപ്പോഴും ഉള്ള തക്കാളി മാത്രം മതി. തക്കാളി ഉപയോഗിച്ചുകൊണ്ട് മുഖം എങ്ങനെ സുന്ദരമാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരു തക്കാളിയുടെ പകുതിയെടുത്ത് അതിലേക്ക് കുറച്ച് അരിപ്പൊടിയും പഞ്ചസാരയും ഇട്ടു കൊടുക്കുക ശേഷം അത് മുഖത്ത് വട്ടത്തിൽ സ്ക്രബ്ബ് ചെയ്യുക. ഒരു 5 മിനിറ്റ് എങ്കിലും സ്ക്രബ് ചെയ്യേണ്ടതാണ്. ശേഷം 10 മിനിറ്റ് അതുപോലെ തന്നെ വെച്ചതിനുശേഷം കഴുകി കളയുക. ചെറിയ ചൂടുവെള്ളത്തിൽ വേണം കഴുകി എടുക്കേണ്ടത്.
ഇത് നിങ്ങൾ ദിവസം ചെയ്യുന്നതും വളരെ നല്ലതാണ്. വരണ്ട ചർമ്മമുള്ളവർക്ക് അവരുടെ ചർമ്മം വളരെ സോഫ്റ്റ് ആയി എപ്പോഴും നിലനിൽക്കണമെങ്കിൽ ഇത് മാത്രം ചെയ്താൽ മതി. അതുപോലെ തന്നെ വരണ്ട ചർമം ഉള്ളവർക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യമാണ് കുളിക്കാൻ പോകുന്നതിനു മുൻപ് അയൽമണ്ട് ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണയോ കുറച്ച് മുഖത്തും ശരീരത്തിലും എല്ലാം തേച്ചുപിടിപ്പിച്ച മസാജ് ചെയ്യുക.
അതിനുശേഷം കുളിക്കുക. ചർമ്മം ഡ്രൈയായി പോകാതെ ഇരിക്കുന്നതിന് ഇത് സഹായിക്കുന്നതാണ് കൂടാതെ തക്കാളിയും ചർമ്മ പരിരക്ഷയ്ക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നു കൂടിയാണ്. തക്കാളി മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന കറുത്ത പാടുകളെ ഇല്ലായ്മ ചെയ്യുന്നതിനും നാച്ചുറൽ ആയിട്ടുള്ള ബ്ലീച്ച് ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് എല്ലാവരും ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. Credit : Malayali corner