ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടോ? ഉപ്പുണ്ടെങ്കിൽ പുതുപുത്തൻ ആക്കി മാറ്റാം…

ബാത്റൂം വൃത്തിയാക്കുക എന്നത് എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ്. ദിവസവും വൃത്തിയാക്കി ഇല്ലെങ്കിൽ ടൈലുകൾ കറ പിടിക്കുകയും ബാത്റൂമിലെ ബക്കറ്റും കപ്പും എല്ലാം വഴുവഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ബാത്റൂമിലെ ബക്കറ്റിനും കപ്പിനും ഉണ്ടാകുന്ന വഴുവഴുപ്പ് വേഗത്തിൽ കളയുന്നതിനായി നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

തൊടുമ്പോൾ തന്നെ നമുക്ക് വളരെ വൃത്തികേടായും അറപ്പായും തോന്നും കഴുകിയെടുക്കുവാനും വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ് ബക്കറ്റിലും കപ്പിലും ഉണ്ടാകുന്ന വഴുവഴുപ്പ്. സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ക്ലീൻ ചെയ്യുമ്പോൾ അതിൽ ഒത്തിരി പാടുകൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്. സോപ്പും സ്ക്രബ്ബറും ഒന്നും ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള വഴി നമുക്ക് നോക്കാം.

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പൊടിയുപ്പാണ്, യാതൊരു കാരണവശാലും കല്ലുപ്പ് ഉപയോഗിക്കരുത് അത് പാത്രങ്ങളിൽ സ്ക്രാച്ചുകൾ ഉണ്ടാവുന്നതിന് കാരണമാകും. പൊടിയുപ്പ് കൈകൾ കൊണ്ട് തന്നെ ബക്കറ്റിലും കപ്പിലും നന്നായി തേച്ചുപിടിപ്പിക്കുക. മറ്റ് സോപ്പോ ഡിറ്റർജന്റെ ഒന്നും തന്നെ ഇതിനായി ഉപയോഗിക്കേണ്ടതില്ല. ബക്കറ്റിലും കപ്പിലും നന്നായി തേച്ചുപിടിപ്പിച്ച് കുറച്ചുസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്.

അതിലെ വഴിപ്പും അഴുക്കും എല്ലാം മാറിക്കിട്ടും. ഉപ്പ് ഒരു അണുനാശിനിയായി കൂടി പ്രവർത്തിക്കുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ എളുപ്പത്തിൽ ഇവ വൃത്തിയാക്കി എടുക്കുന്നതിനുള്ള നല്ലൊരു ടിപ്പു കൂടിയാണിത്. ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടാവാതിരിക്കാൻ ബാത്റൂം ഉപയോഗിച്ചതിനുശേഷം അതിലെ വെള്ളം പൂർണമായും കളഞ്ഞിരിക്കണം. ബക്കറ്റിലും കപ്പിലും അധികസമയം വെള്ളം നിൽക്കുന്നത് കൊണ്ടാണ് വഴുവഴുപ്പ് ഉണ്ടാകുന്നത്, അത് ഡ്രൈ ആയി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.