ഉറങ്ങുമ്പോൾ ഉള്ള കൂർക്കം വലി ഇനി ആരും ശ്രദ്ധിക്കാതെ പോകരുത്. ഹാർട്ടറ്റാക്കിന്റെ തുടക്കമാകും. | Snoring can be the start of a heart attack

Snoring can be the start of a heart attack : ചെറുപ്പക്കാരുടെ അടക്കം ജീവൻ അപഹരിച്ചു പോകുന്ന ഒരു വലിയ പ്രശ്നമായിട്ട് ഇപ്പോൾ ഹാർട്ട് അറ്റാക്ക് വന്നിരിക്കുകയാണ്. അറ്റാക്കിന് നമ്മൾ പ്രധാനമായി കാണുന്ന ചില ലക്ഷണങ്ങൾ ഉണ്ട് അതുപോലെ കാരണങ്ങളുമുണ്ട് പുകവലി മദ്യപാനം പാരമ്പര്യം അമിതവണ്ണം കൊളസ്ട്രോൾ എങ്ങനെയെല്ലാം തന്നെ ഹാർട്ടറ്റാക്കിന്റെ ഒരു പ്രധാന കാരണമായിട്ട് നമ്മൾ പറയുന്നതാണ് ഇതിനെല്ലാം ലക്ഷണമായിട്ട് പലപ്പോഴും നെഞ്ചുവേദന പുറം വേദന തരിപ്പ് എന്നിവയെല്ലാം ഉണ്ടാകാറുണ്ട് എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങളും ഹാർട്ടറ്റാക്കിലേക്ക് വഴിവയ്ക്കാറുണ്ട് .

ഇത് നമുക്ക് നിത്യജീവിതത്തിൽ സംഭവിക്കുന്നതും ആണ് അവ എന്തൊക്കെയാണെന്ന് നോക്കാം. കാൽസ്യം മഗ്നീഷ്യം തുടങ്ങിയിട്ടുള്ള വൈറ്റമിൻസ് കുറവുമൂലം സാധ്യതകൾ വളരെ കൂടുതലായി കാണാറുണ്ട്. അതുപോലെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ളതാണ് വൈറ്റമിൻ ഡി. ഇന്നത്തെ ജീവിത സാഹചര്യത്തിൽ നാച്ചുറലായി കിട്ടുന്ന വൈറ്റമിൻ കിട്ടാതെ വരുകയും ചെയ്യുമ്പോൾ ഇതുപോലെ ഉണ്ടാകാറുണ്ട്.

നമ്മുടെ ശരീരത്തിലെ മസിലുകൾക്കുള്ള എല്ലാ ആരോഗ്യം ലഭിക്കുന്നതും വൈറ്റമിൻ ഡിയിൽ നിന്നാണ്. കൂർക്കം വലി പലർക്കും തന്നെ ഉള്ള ഒരു പ്രശ്നമാണ്. ഇതിനെ നിസ്സാരമായ കാണുകയാണെങ്കിൽ വളരെ മോശമായിട്ടുള്ള ഒരു രോഗാവസ്ഥയിൽ ആയിരിക്കും പോകുന്നത്. ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വാസ തടസ്സമാണ് കൂർക്കംവലിയായി പുറത്തേക്ക് വരുന്നത് ഇതുകൊണ്ട് തന്നെ പല പ്രശ്നങ്ങളും ഉണ്ടാകും.

ഇത് ശരിയായ ഉറക്കം കിട്ടാതെ വരികയും പലതരത്തിലും മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുകയും അത് വഴി ശരീരത്തിലേക്ക് ഓക്സിജൻ കിട്ടാതെ വരുന്ന അവസ്ഥ വരുകയും അത് ഹാർട്ടറ്റാക്കിനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യും. അതുപോലെ ഇടയ്ക്കിടയ്ക്ക് വരുന്ന അലർജികൾ അത് ഏതുതരത്തിലുള്ള അലർജി വേണമെങ്കിലും ആകാം അതെല്ലാം ഉടനെ മാറ്റിയില്ല എങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് ആയിരിക്കും അതിൽ പ്രധാനപ്പെട്ടതാണ് ഹാർട്ടറ്റാക്ക് അതുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ ഉടനെ ചികിത്സ നടത്തുക. Credit :- Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *