Making Of Tasty Idali Recipe : ഇഡലി ഉണ്ടാക്കാൻ ഇനി ചോറ് മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതാ കണ്ടു നോക്കൂ ബ്രേക്ക്ഫാസ്റ്റ് നല്ല സോഫ്റ്റ് ഇഡലിയാണ് നിങ്ങൾക്ക് കഴിക്കണമെന്ന് ആഗ്രഹമെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക.
ഏത് ചോറ് വേണമെങ്കിലും എടുക്കാവുന്നതാണ് വെള്ളം നിറത്തിലുള്ളതാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും ശേഷം അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് കൊടുക്കുക ശേഷം നന്നായി അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്തു കൊടുക്കുക വറുത്ത റവയോ വറുക്കാത്ത റവയോ ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം അതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം രണ്ട് ടീസ്പൂൺ നല്ല കട്ടിയുള്ള തൈര് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അത്രയും സമയം വയ്ക്കേണ്ട ആവശ്യമില്ല റവ നന്നായി കുതിർന്നു വരുക മാത്രമേ വേണ്ടൂ.
ശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക നന്നായി ആവി വന്ന് തുടങ്ങുന്ന സമയത്ത് തയ്യാറാക്കിയ മാവ് ഇഡലി തട്ടിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുക്കുക ശേഷം അടച്ചുവയ്ക്കുക ഒരു ഉള്ളിൽ തന്നെ വളരെ സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി നിങ്ങൾക്ക് കഴിക്കാൻ സാധിക്കുന്നതാണ് ഇതിന്റെ കൂടെ കഴിക്കാൻ സാമ്പാർ കടലക്കറി എന്നിവയെല്ലാം കിടിലൻ കോമ്പിനേഷനാണ്. Credit : Shamees kitchen