ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആയി പന്തു പോലെ പൊന്തി വരാൻ മാവിൽ ഇതുകൂടി ചേർത്താൽ മതി. ഇനി വയറു നിറയെ ഉണ്ണിയപ്പം കഴിക്കാം. | Tasty Unniyappam Recipe

ഉണ്ണിയപ്പം വളരെ സോഫ്റ്റ് ആയി വരുമ്പോൾ മാത്രമാണ് കഴിക്കാൻ നല്ല രുചി ഉണ്ടാകുന്നത്. അതുമാത്രമല്ല ഉണ്ണിയപ്പം പന്ത് പോലെ വീർത്തു വരുന്നതിന് ഒരു ചേരുവ കൂടി മാവിലേക്ക് ചേർത്തു കൊടുത്താൽ മതി. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി രണ്ട് സ്പൂൺ മട്ടേരി വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനുശേഷം ഒരു മിക്സിയിലേക്ക് രണ്ടു നുള്ള് ജീരകം രണ്ട് ഏലക്കായ ഇട്ടുകൊടുക്കുക അതോടൊപ്പം ഒന്നോ രണ്ടോ ചെറിയ പഴം ചേർത്തുകൊടുക്കുക.

അതോടൊപ്പം തന്നെ കുതിർത്തു വച്ചിരിക്കുന്ന പച്ചരിയും ചേർത്തു കൊടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പപ്പടം കുറച്ച് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. കുതിർന്നു വന്നതിനുശേഷം ഇതും മിക്സിയിലേക്ക് ചേർത്തു കൊടുക്കുക. ഇത് ചേർക്കുന്നത് എന്തിനാണെന്ന് വെച്ചാൽ ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആയി പൊന്തി വരാൻ ഇത് വളരെയധികം സഹായിക്കും. ഉണ്ണിയപ്പം പൊന്തി വരുന്നതിന് സോഡാപ്പൊടി ചേർക്കുന്നതിന് പകരമായി ഇത് ചേർത്താൽ മതി. അതുപോലെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ കൂടുതൽ എണ്ണ വലിച്ചെടുക്കാതിരിക്കാനും ഇത് വളരെ സഹായിക്കും.

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മധുരം ചേർക്കേണ്ടതാണ് അതിനായി ഒരു പാനിൽ ആവശ്യത്തിന് ശർക്കര എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അലിയിച്ച് എടുക്കുക. ശേഷം അരിച്ച് ആവശ്യത്തിന് അനുസരിച്ച് ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരുപാട് ലൂസ് ആയി പോകാതെ ശ്രദ്ധിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തേങ്ങാ കൊത്തിട്ട് വറുത്തെടുക്കുക.

അതിനുശേഷം ഇത് തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഇട്ടുകൊടുക്കുക. എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഉടൻതന്നെ ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം. അതിനായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം വെച്ച് അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവ് ആവശ്യത്തിന് ഒഴിച്ചുകൊടുത്തു നല്ലതുപോലെ തന്നെ മൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *