ആറ്റുകാലമ്മയുടെ ലക്ഷകണക്കിനുള്ള ഭക്തജനങ്ങൾ കാത്തിരിക്കുന്ന അനുഗ്രഹീത ദിവസമാണ് ആറ്റുകാൽ പൊങ്കാല. ഈ ദിവസമാണ് അമ്മയ്ക്ക് നേരിട്ട് തന്നെ ഭക്തർ നിവേദ്യം സമർപ്പിക്കുന്നത്. 2024 ഫെബ്രുവരി 25നാണ് ഈ വർഷത്തെ ആറ്റുകാല പൊങ്കാല വരുന്നത്. നമ്മുടെ സ്വന്തം മനസ്സും ശരീരവും ധനവും അമ്മയ്ക്ക് സമർപ്പിക്കുന്നതിന്റെ തുല്യമാണ് പൊങ്കാല സമർപ്പിക്കുന്നത്. തന മന ധന സമർപ്പണം എന്നാണ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പറയപ്പെടുന്നത്.
ആറ്റുകാലമ്മയ്ക്ക് പൊങ്കാല വൃതം സമർപ്പിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് വന്നു ചേരുക, എങ്ങനെയാണ് അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കേണ്ടത്, പൊങ്കാല ഇടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയവയെല്ലാമാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് ആറ്റുകാലമ്മ.
വളരെ മഹത്തായ ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാലയെ കണക്കാക്കുന്നത്. വ്രതം എടുക്കുമ്പോൾ സസ്യാഹാരങ്ങൾ മാത്രം സേവിക്കുക മാംസാഹാരങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. വൃതസമയത്ത് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ദിവസവും ദർശനം നടത്തുന്നത് വളരെ നല്ലതാണ്. മനസ്സിൽ മറ്റു ചിന്തകൾ ഒന്നും പാടില്ല ദേവി സ്മരണകൾ മാത്രം സൂക്ഷിക്കുക.
പൊങ്കാല ദിവസം വരെ വ്രതം അനുഷ്ഠിക്കുകയും അതിനുശേഷം വ്രതം അവസാനിപ്പിക്കുകയും ചെയ്യാവുന്നതാണ്. നല്ല ചിന്തകൾ മാത്രം മനസ്സിൽ കൊണ്ടുനടക്കുക തെറ്റായ ചിന്തകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. നമ്മുടെ ആത്മാവിൻറെ പ്രതിരൂപമാണ് പൊങ്കാല ഇടുക എന്ന കർമ്മം. സ്വയം നേർച്ച നേർന്ന് പൊങ്കാല ഇടുന്നതാണ് ഏറ്റവും ഉത്തമം അവിടെ വച്ച് തന്നെ നേദിക്കേണ്ടത് ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.