സഹതാരത്തിന്റെ കുഞ്ഞിനെ കാണാൻ ഓടിയെത്തി സോനു, ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

ഏഷ്യാനെറ്റ് ചാനലിലെ സീരിയലിലൂടെ പ്രശസ്തയായ താരമാണ് സോനു. ഇപ്പോഴിതാ സഹതാരത്തിന്റെ കുഞ്ഞിനെ കാണാൻ തിരക്കുകൾ മാറ്റിവെച്ചു ഓടിയെത്തുകയായിരുന്നു സീരിയൽ നടിയായ സോനു. ‘സ്ത്രീധനം’ എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരങ്ങളാണ് സോനുവും, ദീപൻ മുരളിയും. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സീരിയൽ ആണ് ഇത്. ഈ സീരിയലിൽ വില്ലത്തിയായി അഭിനയിച്ചിരുന്ന സോനുവിനെ പ്രേക്ഷകർക്ക് എന്നും ഇഷ്ടമാണ്. ഇതേ ചാനലിലെ ബിഗ്ഗ്‌ബോസ് എന്ന റിയാലിറ്റി ഗെയിംഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു ദീപൻ മുരളി.

താരങ്ങൾ സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലംതൊട്ടേ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സീരിയൽ അഭിനയത്തിന് ശേഷവും താരങ്ങൾ തങ്ങളുടെ സൗഹൃദം നിലനിർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ അവർ തങ്ങളുടെ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ദീപന് അടുത്തിടെയാണ് ഒരു ആൺകുഞ്ഞു ജനിച്ചത്. ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് നടി സോനു കുടുംബസമേതം ദീപന്റെ കുഞ്ഞിനെ കാണാൻ എത്തിയത്. കുഞ്ഞിനെ എടുത്തുകൊണ്ട് നിക്കുന്ന സോനുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനുപിന്നാലെ, നിരവധിപേരാണ് ആശംസകൾ അറിയിച്ചു എത്തിയത്. കുഞ്ഞിനെ കൗതുകത്തോടെ നോക്കിനിൽക്കുന്ന സോനുവിനെ നമ്മുക്കു ചിത്രത്തിൽ കാണാൻ സാധിക്കും. എന്നത്തേയും പോലെതന്നെ താരങ്ങളുടെ പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിനെ എടുത്തുനിക്കുന്ന സോനുവിന്റെ ചിത്രം മാത്രം അല്ല, താരങ്ങൾ കേക്ക് മുറിച്ചു സന്തോഷം പങ്കിടുന്ന ചിത്രങ്ങളും.

അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ സോനുവും ഭർത്താവും, ദീപൻ മുരളിയുടെ ഭാര്യയും കുടുംബവും തുടങ്ങിയവർ വളരെ സന്തോഷത്തോടെയാണ് കേക്ക് മുറിച്ചത്. പ്രമുഖ സിനിമ സീരിയൽ താരങ്ങൾ അടക്കം, നിരവധിപേരാണ് കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം താരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ ത്രില്ലിൽ ആണ് ആരാധകർ. കുഞ്ഞിന് പേര് കണ്ടുവച്ചിട്ടുണ്ടോ, എന്നെല്ലാം ആരാധകർ താരത്തിന്റെ പോസ്റ്റിനു മറുപടിയായി ചോദിക്കുന്നുമുണ്ട്. നല്ലൊരു നർത്തകികൂടിയായ താരം നിലവിൽ സീ കേരളം എന്ന ചാനലിലെ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *