സോയ ഉപയോഗിച്ചുകൊണ്ട് നോൺവെജ് രുചിയിൽ ഒരു അടിപൊളി കറി തയ്യാറാക്കാം. ഇതുപോലെ ഒരു കറി ചൂട് ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷനാണ്. എങ്ങനെയാണ് ഈ സോയ മസാല തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ഉപ്പും ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുക ശേഷം ഇറക്കി വയ്ക്കുക.
ശേഷം സോയയിൽ നിന്ന് വെള്ളമെല്ലാം തന്നെ പിഴിഞ്ഞു കളയുക. മൂന്നോ നാലോ പ്രാവശ്യം നന്നായി ഇതുപോലെ കഴുകിയെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു ചെറിയ കഷണം പട്ട രണ്ട് ഗ്രാമ്പൂ എന്നിവ ചേർത്ത് വറുത്തെടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.
സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. വന്നതിനുശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ പെരുംജീരകപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടിയുടെ മണം എല്ലാം മാറി മാറി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക ശേഷം നന്നായി തിളപ്പിച്ച് എടുക്കുക. കുറുകി വരുമ്പോൾ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സോയ യോജിപ്പിക്കുക. ശേഷം വീണ്ടും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. സോയ മസാല നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.