മുളക് താളിച്ച് ഒരു വെറൈറ്റി മുട്ടക്കറി.. ഇതുപോലെ ഒരു രുചിയിൽ മുട്ടക്കറി ഇത് ആദ്യം. | Tasty Egg Curry

സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഒരു മുട്ടക്കറി തയ്യാറാക്കാം. മസാലയിട്ട് വഴറ്റിയെടുക്കാതെ മുളക് താളിച്ച ഒരു വെറൈറ്റി മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ഏലക്കായ, നാലു ഗ്രാമ്പൂ ഒരു ചെറിയ കഷണം പട്ട, അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് ചൂടാക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരച്ചത് ചേർക്കുക.

ശേഷം വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് അര ടീസ്പൂൺ പെരുംജീരകം എനിക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. മാറ്റിവെക്കുക.

സവാള വഴന്നു വന്നതിനുശേഷം മഞ്ഞൾപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു തക്കാളിഅരച്ചത് ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക . ചൂടുവെള്ളം തന്നെ ചേർത്തു കൊടുക്കുക അതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. കറി തിളച്ച് വന്നതിനുശേഷം കറിയിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. മുട്ട നല്ലതുപോലെ വേവിച്ച് വന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങ ചെറുതായി ചൂടായി വരുമ്പോൾ അടച്ച് ഇറക്കി വയ്ക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ടു വറ്റൽ മുളക് ചേർത്തു വറക്കുക അതിലേക്ക് ഒരു പച്ചമുളക് നാലായി കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്ത കറിയിലേക്ക് ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *