മത്തി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മുളകിട്ട് വറ്റിച്ചെടുത്ത മീൻ കറി തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മത്തി വൃത്തിയാക്കി ഒരു മൺചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് രണ്ടു പിടി ചെറിയ ചുവന്നുള്ളി ചതച്ചത്, നാലു പച്ചമുളക് രണ്ടായി കീറിയത്, ഒരു വലിയ കഷണം ഇഞ്ചി ചതച്ചത്, മൂന്ന് വലിയ വെളുത്തുള്ളി, ആവശ്യത്തിന് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി, എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് തിരുമ്മി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ഒരു വലിയ കുടംപുളി ഇട്ടു കൊടുക്കുക. അതോടൊപ്പം മീൻ കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. അതിനുശേഷം മൺചട്ടി അടുപ്പിൽ വെച്ച് മീൻ കറി ചൂടാക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ തിളച്ച് മീനെല്ലാം തന്നെ വെന്തു വരണം. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ മീഡിയം ഫ്രെമിലേക്ക് മാറ്റുക.
അതിനുശേഷം മീൻ കറിയിൽ ആവശ്യമായ ഉപ്പും പുളിയും പാകമായോ എന്ന് നോക്കുക. പുളി പാകമാണെങ്കിൽ കുടംപുളി അതിൽ നിന്നും എടുത്തു മാറ്റുക. എരുവ് വേണമെങ്കിൽ അതിലേക്ക് പച്ചമുളക് കീറിയത് ചേർത്തു കൊടുക്കുക. അതിനുശേഷം മീൻ കറി പാകമായാൽ അതിലേക്ക് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും നേരത്തെ കുറച്ചു സമയം അടച്ചു വയ്ക്കുക.
ഇത് കറിക്ക് രുചി കൂട്ടാൻ സഹായിക്കും. അതിനുശേഷം രുചിയോടെ കഴിക്കാം. ഇതുപോലെ ഉണ്ടാക്കുന്ന മത്തിക്കറി തയ്യാറാക്കിയതിനുശേഷം പിറ്റേദിവസം കഴിക്കുന്നത് ആയിരിക്കും കൂടുതൽ രുചി കൂട്ടാൻ സഹായിക്കുന്നത്. ഇനി എല്ലാവരും മത്തി കിട്ടുമ്പോൾ ഒരു തവണ ഇതുപോലെ കറിവെച്ചു നോക്കൂ. ഇത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.