വിനീതിനൊപ്പം കുറുക്കൻ എന്ന സിനിമയിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്താനൊരുങ്ങി ശ്രീനിവാസൻ.!!

ശ്രീനിവാസിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല എന്ന് പറയാം. കൈ വെച്ചിരുന്ന മേഖലകളിൽ എല്ലാം തന്നെ കഴിവ് തെളിയിച്ച നടനാണ് ശ്രീനിവാസൻ എന്ന് പറയാം. സംവിധായകനായും, നിർമ്മാതാവായും, തിരക്കഥാകൃത്തായും, നല്ലൊരു അഭിനേതാവായും, മലയാള സിനിമയിൽ തിളങ്ങിയ ഒരാളാണ് ശ്രീനിവാസൻ. ഏതൊരു കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ ആരാധകരിലേക്ക് എത്തിച്ച് പ്രേക്ഷക ഹൃദയം കീഴടക്കാൻ ശ്രീനിവാസിന് സാധിച്ചു.

മലയാളികളുടെ പ്രിയ നടനായ ഈ താരത്തിന്റെ ഏതൊരു വാർത്തയും വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ശ്രീനിവാസൻ വീണ്ടും സിനിമകളിൽ സജീവമാകാൻ പോകുന്നു എന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ മൂലം കുറച്ചു കാലങ്ങൾക്കു മുൻപാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്നുപോലും സംശയിച്ചിരുന്നു.

എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വീണ്ടുംആരോഗ്യം വീണ്ടെടുത്ത് എത്തുകയാണ് ശ്രീനിവാസൻ. കുറുക്കൻ എന്ന സിനിമയിലൂടെ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ. ഈ സന്തോഷ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടുകയും വീണ്ടും അവരോടൊപ്പം വളരെ നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ സാധിക്കുകയും ചെയ്ത സന്തോഷത്തിലാണ് ശ്രീനിവാസൻ.

കൂട്ടുകാർക്കൊപ്പം കോമഡി പറഞ്ഞ് കളിച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നപ്പോൾ മുതൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കുറുക്കൻ എന്ന സിനിമയിൽ ശ്രീനിവാസനോടൊപ്പം തന്നെ മകനായ വിനീതും വേഷമിടാൻ എത്തുന്നുണ്ട്. ജയലാൽ ദിവാകരൻ ആണ് കുറുക്കൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. സെന്റ് ആൽബർട്ട് ഹൈസ്കൂളിൽ വച്ചായിരുന്നു ഈ സിനിമയുടെ ദീപം തെളിയിച്ച് ചിത്രീകരണം തുടങ്ങിയത്. ഒട്ടനേകം താരങ്ങളും പ്രമുഖരും ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഈ സിനിമയിലൂടെ വീണ്ടും പഴയ ശ്രീനിവാസനെ കാണാൻ കഴിയും എന്ന് വിശ്വാസത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *