കറപിടിച്ച ബാത്റൂം ടൈൽ നിമിഷങ്ങൾക്കുള്ളിൽ പുതുപുത്തൻ ആക്കി മാറ്റാം…

വീട്ടിലെ ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ദിവസവും ബാത്റൂം ക്ലീൻ ചെയ്താൽ മാത്രമേ ടൈലുകളിലും ക്ലോസറ്റുകളിലും കറപിടിക്കാതെയും ദുർഗന്ധം വരാതെയും സൂക്ഷിക്കുവാനായി സാധിക്കുകയുള്ളൂ. കുറച്ചുദിവസം ബാത്റൂം ക്ലീൻ ചെയ്യാതെ ഇരിക്കുമ്പോൾ നല്ല ബുദ്ധിമുട്ടോടെ തന്നെ ബാത്റൂം ക്ലീൻ ചെയ്യേണ്ട അവസ്ഥ വന്നേക്കാം. എന്നാൽ അത്തരത്തിൽ ചെയ്യുമ്പോൾ നമുക്ക് മടി അനുഭവപ്പെടും.

വളരെ ഈസിയായി ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തി തരുന്നത്. ബാത്റൂം ക്ലീൻ ചെയ്യാനായി ഒരു സൊലൂഷൻ തയ്യാറാക്കണം അതിനായി ഒരു ബൗളിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ഒരു നാരങ്ങയുടെ നീര് കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക.

കുറച്ചു ഉപ്പും ബേക്കിംഗ് സോഡയും ആ ലായനിയിലേക്ക് ചേർത്തു കൊടുക്കണം. ഇതെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം ബാത്റൂം കഴുകുന്ന ഡിഷ് വാഷ് കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. ഇവയെല്ലാം കൂടി മിക്സ് ചെയ്ത് എടുത്താൽ നമ്മുടെ ലിക്വിഡ് ഡിഷ് വാഷ് റെഡിയാവും. ഇത് തയ്യാറാക്കാനായി ഉപയോഗിച്ചിരിക്കുന്ന എല്ലാവിധ വസ്തുക്കളും നല്ല ക്ലീനിങ് റിസൾട്ട് നൽകുന്നവയാണ്.

ഇത് ഉപയോഗിച്ചാണ് ബാത്റൂം ക്ലീൻ ചെയ്യാൻ പോകുന്നത്. ഒരു ബോട്ടിലിൽ ആക്കി ഇത് സൂക്ഷിച്ചാൽ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. കറയുള്ള ടൈലുകളിൽ ഇത് സ്പ്രേ ചെയ്തതിനുശേഷം ചെറുതായി ഉരച്ചു കൊടുക്കുക. അലുമിനിയത്തിന്റെ സ്ക്രബർ ഉപയോഗിക്കുകയാണെങ്കിൽ വളരെ ഈസിയായി തന്നെ കറകൾ കളയുവാൻ സാധിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.