വെളുത്ത വസ്ത്രങ്ങളിലെ കറകൾ അകറ്റി പാൽപോലെ വെൺമയുള്ളതാക്കാൻ ഒരു അടിപൊളി ടിപ്പ്…

എത്ര മഞ്ഞുപോടു കൂടിയ കറപിടിച്ച വെള്ളത്തുണികളും വളരെ വേഗത്തിൽ ക്ലോറിനോ ബ്ലീച്ചു ഒന്നും ഉപയോഗിക്കാതെ തന്നെ തൂവെള്ള നിറത്തിൽ ആക്കി മാറ്റാൻ സാധിക്കും. പാൽ പോലെ വെണ്മ ആക്കാൻ കഴിയുന്ന നല്ല കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കുട്ടികളുടെ യൂണിഫോം ഷർട്ടുകളിൽ ഉറപ്പായും മഷി ക്കറ ഉണ്ടാകും. പേനയുടെയും സ്കെച്ച് പെൻസിലിന്റെയും എല്ലാം കറ ഉണ്ടാകുന്നത് സാധാരണമാണ്.

വെള്ള നിറത്തിലുള്ള തുണികളിൽ മഷിയുടെ കറ ഉണ്ടെങ്കിൽ അത് എങ്ങനെ മാറ്റാം എന്ന് നോക്കാം. ഡെറ്റോൾ ഉപയോഗിച്ചാണ് കറ കളയാൻ പോകുന്നത്. കറയുള്ള ഭാഗത്ത് ഡെറ്റോൾ ഒഴിച്ച് ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ച് കൊടുക്കുക. മഷിയുടെ കറ പൂർണ്ണമായും നീങ്ങി കിട്ടും, ഡെറ്റോൾ ആയ ഭാഗം കഴുകിയെടുക്കുക. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിൽ പല തരത്തിലുള്ള കറകളും അഴുക്കും പിടിച്ച് അതിൻറെ നിറം തന്നെ മങ്ങും.

ദിവസവും ഉപയോഗിക്കുന്ന വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ അതിൻറെ യഥാർത്ഥ നിറം നഷ്ടമായി പോകുന്നത് സഹജമാണ്. എന്നാൽ ഈ രീതി ഉപയോഗിക്കുന്നതിലൂടെ വെള്ള വസ്ത്രങ്ങൾ പാൽ പോലെ വെണ്മയുള്ളതായി മാറും. അതിനായി ചെറുനാരങ്ങയും ചെറുനാരങ്ങയുടെ ഉപയോഗശേഷമുള്ള തൊലിയും ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മിക്സിയുടെ ജാറിൽ അരച്ചെടുക്കുക.

അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ഷാംപൂവും കൂടി ചേർത്തു കൊടുക്കണം. തുണിയിലെ കറകൾ കളയാനും ദുർഗന്ധം അകറ്റാനും ബേക്കിംഗ് സോഡാ വളരെയധികം ഗുണം ചെയ്യും. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം ഒരു ബക്കറ്റിലേക്ക് ഈ മിശ്രിതം മാറ്റുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.