മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികളാണ് നസ്രിയ ഫഹദ് എന്നിവരുടെത്. തങ്ങളുടെ അഭിനയത്തിലൂടെ മലയാളികൾക്ക് ഇടയിലും കേരളത്തിന് പുറത്തും നിരവധി ആരാധകരെയാണ് നസ്രിയയും ഫഹദും സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ എല്ലാ വാർത്തകളും ജനങ്ങൾക്കിടയിൽ വളരെയധികം തരംഗം സൃഷ്ടിക്കാറുണ്ട്. നസ്രിയ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. താര ദമ്പതികളുടെ വിശേഷങ്ങളും ചിത്രങ്ങളും നസ്രിയയിലൂടെ ആണ് ആരാധകർ അറിയാറുള്ളത്.
എന്നാൽ ഇതിന് നേരെ തിരിച്ചാണ് നടൻ ഫഹദ് സമൂഹ മാധ്യമങ്ങളിൽ ഒന്നും അധികം സജീവമല്ല. ഇപ്പോൾ ഇതാ നസ്രിയ പങ്കുവെച്ച വീഡിയോ ആണ് ആരാധകർക്കിടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നസ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നസ്രിയയും ഫഹദ് അടി കൂടുന്നതാണ് വീഡിയോയിൽ. എന്തെങ്കിലും പറയാനുണ്ടോ എന്ന് നസ്രിയ ചോദിക്കുമ്പോൾ ഒന്നുമില്ല എന്നാണ് ഫഹദ് മറുപടി പറയുന്നത് .
ഇത് തന്നെയാണ് ഫഹദിന്റെ കുഴപ്പം ഒരിക്കലും ഒന്നും സംസാരിക്കാറില്ല എന്ന് പറയുകയും പിന്നീട് അത് വലിയ വഴക്കുകളിലേക്ക് വഴിമാറുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ലവ് ഹാസ് മെനി ഫ്ലവേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവെക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ നിന്നും സംഭവം എന്താണെന്ന് ആരാധകർക്ക് ഇതുവരെയും പിടികിട്ടിയിട്ടില്ല.
ഫഹദും നസ്രിയയും പരസ്പരം വഴക്ക് കൂടുന്നത് ഏതെങ്കിലും പരസ്യത്തിന്റെ ഭാഗമാണോ അതോ വെബ് സീരീസിന്റെ ഭാഗമാണോ എന്നാണ് ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നത്. എന്നാൽ ഇതുവരെ ആയും അതിനുള്ള ഉത്തരം കണ്ടെത്താൻ പറ്റിയിട്ടില്ല. എന്തുതന്നെയായാലും ആരാധകർ ഈ വീഡിയോ നിമിഷങ്ങൾക്ക് ഉള്ളിൽ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തു. നിരവധി പേരാണ് ഇരുവരുടെയും ഈ വീഡിയോക്ക് ലൈക്കുകളുമായി എത്തുന്നത്.
View this post on Instagram