Steamed Rice Cake Recipe : വട്ടയപ്പം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം അത് നല്ലതുപോലെ പൊന്തിവരണം എന്നുള്ളതാണ് അതുപോലെ കൈകൊണ്ട് അമർത്തുമ്പോൾ നല്ല സോഫ്റ്റ് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ അത് കഴിക്കാനും രുചി ഉണ്ടാവുകയുള്ളൂ. എന്നാൽ കൂടുതൽ ആളുകളും വട്ടയപ്പം ഉണ്ടാകുമ്പോൾ ശരിയായി പൊന്തി വരാതെ പോവുകയോ അല്ലെങ്കിൽ വളരെ കട്ടിയായി വരുകയോ ആണ് ചെയ്യാറുള്ളത്. മാവ് ശരിയായി തയ്യാറാക്കാത്തത് കൊണ്ടാണ് ഇതുപോലെ സംഭവിക്കാറുള്ളത് .
അതുകൊണ്ടുതന്നെ ഈ ടിപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ ഒരു പാത്രത്തിൽ മൂന്ന് കപ്പ് പച്ചരി വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക നല്ലതുപോലെ കുതിർന്ന വന്നതിനുശേഷം കഴുകി മറ്റൊരു പാത്രത്തിൽ മാറ്റിവെക്കുക. അതുപോലെ തന്നെ ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ ചെറിയ ചൂടുവെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക. കുതിർത്തു വച്ചിരിക്കുന്ന പച്ചരി ഒരു പാത്രത്തിലേക്ക് പകർത്തുക.
അതിലേക്ക് മൂന്ന് ടീസ്പൂൺ ചോറ് ചേർത്ത് കൊടുക്കുക അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ശേഷം ഒരു കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക ഈസ്റ്റ് ചേർത്തു കൊടുക്കുക. അതുപോലെ ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആവശ്യനുസരണം മാത്രം ചേർത്ത് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം പിന്നെ അധികം ഇളക്കാൻ പാടുള്ളതല്ല വട്ടയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് കുറച്ച് എണ്ണയോ നെയോ തേച്ചതിനു ശേഷം മാവ് ആ പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം ഒഴിച്ചതിനു ശേഷം ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക. നല്ല സോഫ്റ്റ് പഞ്ഞി പോലുള്ള വട്ടയപ്പം നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ.