നല്ല വടി വൊത്ത വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോകാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോൾ വസ്ത്രങ്ങൾ വടി പോലെ നിൽക്കുന്നതിനും സുഗന്ധപൂരിതമാക്കുന്നതിനും നിരവധി സാധനങ്ങൾ വിപണിയിൽ വാങ്ങിക്കാൻ കിട്ടും. ആളുകളെല്ലാവരും തന്നെ പറഞ്ഞ പൈസ കൊടുത്ത് സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ ഇനി വസ്ത്രങ്ങൾ വടിവൊത്ത രീതിയിലാക്കാൻ ഒട്ടും പൈസ കളയേണ്ട ആവശ്യമില്ല. ഒരു പിടി ചവ്വരി ഉപയോഗിച്ച് വസ്ത്രങ്ങൾ ഇനി വടിവൊത്ത രീതിയിൽ ആക്കാം.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് ചവ്വരി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം പാത്രത്തിന്റെ പകുതിയോളം വെള്ളം ഒഴിച്ച് ചൊവ്വരി നല്ലതുപോലെ വേവിച്ചെടുക്കുക. ചൊവ്വരി പൊടിച്ചു വേണമെങ്കിലും തിളപ്പിച്ച് എടുക്കാവുന്നതാണ്. അതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം എല്ലാം മാറിയതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് എടുക്കുക.
അതുകഴിഞ്ഞ് കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ ഇതിൽ മുക്കി വെച്ച് രണ്ടു മിനിറ്റിനു ശേഷം പിഴിഞ്ഞ് ഉണങ്ങാൻ ഇടുക. കോട്ടൻ സാരികൾ കോട്ടൺ ഷർട്ടുകൾ കസവ് വെള്ളമുണ്ടുകൾ അതുപോലെ കസവ് സാരികൾ എല്ലാം ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ നല്ല വടി പോലെ സ്റ്റിഫ് ആയി തന്നെ നിൽക്കും. ഈ വെള്ളത്തിലേക്ക് വേണമെങ്കിൽ കുറച്ച് റോസ് വാട്ടർ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വസ്ത്രങ്ങൾ വളരെ സുഗന്ധപൂരിതമായി നിലനിൽക്കും.
അതുപോലെ തന്നെ ഞങ്ങൾ തേക്കുന്നതിനു മുൻപായി നഷ്ടങ്ങൾ വളരെ സുഗന്ധപൂരിതമായി നിൽക്കുന്നതിന് ഒരു മിശ്രിതം തയ്യാറാക്കാം. ചേർത്ത് കലക്കി അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ചു മാറ്റുക. ഇത് വസ്ത്രങ്ങൾ തേക്കുന്നതിന് മുൻപായി സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വസ്ത്രങ്ങളെല്ലാം വളരെ സുഗന്ധത്തോടെ നിലനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.