രാവിലെ എഴുന്നേൽക്കുമ്പോൾ വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? ഇതാ അതിനുള്ള അടിപൊളി പരിഹാരം👌

മിക്ക ആളുകൾക്കും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വയറ്റിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ദഹന പ്രശ്നങ്ങൾ കൊണ്ടാണ് പലർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്. എന്നാൽ ജീവിതരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ദിവസം ആരംഭിക്കുന്നത് തന്നെ ഊർജ്ജസ്വലമാക്കി മാറ്റുവാൻ സാധിക്കുന്നു. ദഹന വ്യവസ്ഥ ശരീരത്തെ ആവശ്യ പോഷകങ്ങൾ ആകിരണം ചെയ്യാൻ സഹായിക്കുകയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.

ഏറ്റവും സങ്കീർണവും വിപുലവുമായ ഭാഗങ്ങൾ വായ മുതൽ മലാശയം വരെ നീളുന്നതാണ്. ദഹനത്തിന് ആശ്വാസം ലഭിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിനും ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഈ ജീവിതശൈലി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ക്യാൻസർ ഇത്തരം രോഗങ്ങൾ പോലും.

ആളുകളിൽ വർദ്ധിച്ചു വരുന്നതിന്റെ കാരണം തെറ്റായ ജീവിത രീതി തന്നെയാണ്. ശരിയായ ദഹനം നടക്കാത്തത് കൊണ്ട് വയറു വീർക്കൽ, മലബന്ധം, വയറുവേദന, ഓക്കാനം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇവയൊക്കെ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുവാൻ സാധിക്കും. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ തുടങ്ങിയവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുക. ശരിയായ ദഹനത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. ദിവസവും മൂന്നു മുതൽ 4 ലിറ്റർ വരെയെങ്കിലും വെള്ളം കുടിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ദിവസവും വ്യായാമം കൂടി ശീലമാക്കുക. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.