ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം!!! ഫ്ലൈറ്റിലെ ഒരു രസകരമായ അനുഭവം പങ്കുവെച്ചു റിമി ടോമി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും അഭിനേത്രിയും അവതാരികയും എല്ലാം ആയ താരം ആണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന താരമാണ് റിമി ടോമി. പിന്നീട് അങ്ങോട്ട് ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് റിമി. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം കടന്നു. മഴവിൽ മനോരമ അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെ അവതാരിയായും റിമി തിളങ്ങി.

പിന്നീട് മഴവിൽ മനോരമ തന്നെ അവതരിപ്പിച്ച സൂപ്പർ ഫോർ എന്ന പരിപാടിയിൽ വിധി കർത്താവായി താരം തിളങ്ങി. നർമം കലർന്ന സംസാര ശൈലി തന്നെ ആണ് റിമിക്ക് ഇത്രയധികം ആരാധകരെ നേടി കൊടുത്തത്. കഴിഞ്ഞദിവസം റിമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടെ എയർഹോസ്റ്റസ് റിമിക്ക് നൽകിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഞങ്ങളോടൊപ്പം നിങ്ങൾ യാത്ര ചെയ്തത് ഞങ്ങൾക്ക് വലിയ ഭാഗ്യമാണ്. നിങ്ങൾക്ക് സുരക്ഷിതമായ ഒരു യാത്രയായിരുന്നു എന്ന് വിശ്വസിക്കുന്നു. എനിക്ക് നിങ്ങളുടെ ശബ്ദംഒരുപാട് ഇഷ്ടമാണ്. കൂടാതെ നിങ്ങളുടെ തമാശകൾ കൊണ്ട് നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമാണ്. ഇൻഡിഗോ ഫ്ലൈറ്റ് തിരഞ്ഞെടുത്തതിന് ഒരുപാട് നന്ദി. ചിരിച്ചുകൊണ്ടിരിക്കൂ. ഇങ്ങനെയായിരുന്നു ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസ് റിമിക്ക് എഴുതിയ കുറിപ്പ്. ഇതിന്റെ ചിത്രമാണ് റിമി പങ്കുവെച്ചത്.

ഒരു ഇൻഡിഗോ എയർഹോസ്റ്റസിന്റെ കുറിപ്പ്. മനസ്സിനെ ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു കുറിപ്പ് തന്നു, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കുന്നു. സത്യത്തിൽ ഇങ്ങനെയുള്ള കോംപ്ലിമെന്റ്സ് എനിക്ക് ഒരു പ്രചോദനമാണ്. പേര് പോലും ചോദിക്കാൻ സാധിച്ചില്ല. ആ കൊച്ചു സുന്ദരിക്ക് എന്റെ വക നന്ദി. ഇങ്ങനെ ആയിരുന്നു ലെറ്റർ പങ്കുവെച്ചുകൊണ്ട് റിമി കുറിച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരംഗമാവുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *